City Channel

23 JUL 2026

THURSDAY

Crime

വടകരമുക്കില്‍ അതിഥി തൊഴിലാളിക്ക് കുത്തേറ്റു.വെസ്റ്റ് ബംഗാള്‍ സ്വദേശിഉത്തംദത്തിനാണ് കുത്തേറ്റത്.

CITY NEWS DESK - ANANYA | 1 day ago | 5 min read

 വടകരമുക്കില്‍ അതിഥി തൊഴിലാളിക്ക് കുത്തേറ്റു.വെസ്റ്റ് ബംഗാള്‍ സ്വദേശിഉത്തംദത്തിനാണ് കുത്തേറ്റത്.

വടകരമുക്കില്‍ അതിഥി തൊഴിലാളിക്ക് കുത്തേറ്റു. വാടക കെട്ടിടത്തില്‍ താമസിക്കുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി ഉത്തംദത്തിനാണ് കുത്തേറ്റത്. മുതുകില്‍ ആഴത്തിലുള്ള മുറിവേറ്റ ഉത്തംദത്തിനെ പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രിയാണ് സംഭവം. കൂടെ താമസിക്കുന്ന ഇമാനുള്‍ ആണ് ഉത്തംദത്തിനെ കുത്തിയത്. വയറ്റിലും പുറത്തും നിരവധി കുത്തേറ്റ് ഗുരുതര നിലയിലാണ്. മദ്യ ലഹരിയില്‍ വഴക്കുണ്ടാക്കിയപ്പോള്‍ മുറിയില്‍ നിന്നും ഇറങ്ങി പോകാന്‍ പറഞ്ഞതിനായിരുന്നു സുഹൃത്തായ പ്രതി കുത്തിയത്. തുടര്‍ന്ന് പ്രതി രക്ഷപ്പെട്ടു. കൊലപാതക ശ്രമത്തിന് പ്രതിയുടെ പേരില്‍ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
Crime

ബന്ധപ്പെട്ട വാർത്തകൾ

12 hours ago

മാതാപിതാക്കളുടെ സിബില്‍ സ്‌കോര്‍ മോശമെങ്കില്‍ മക്കള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കില്ല: ഹൈക്കോടതി

15 hours ago

മഞ്ചേശ്വരത്ത് വന്‍ ലഹരി വേട്ട 120 ഗ്രാം എം ഡി എം എ യുമായി രണ്ട് പേര് പിടിയില്‍

15 hours ago

രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ചിത്താരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ. പവിത്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

15 hours ago

മുന്നറിയിപ്പുമായി സുപ്രീം കോടതി; ദില്ലിയിലെ മെട്രോ സ്റ്റേഷനുകള്‍ തുറന്നില്ലെങ്കില്‍ ഇടപെടും

1 day ago

ഇനി വസ്ത്രങ്ങള്‍ക്കും തീവിലയാകുമോ? ഇന്ത്യന്‍ വസ്ത്രവിപണിയെ അങ്കലാപ്പിലാക്കി ആശങ്ക; വിലകൂടാന്‍ കാരണം പശ്ചിമേഷ്യയിലെ യുദ്ധം