വീണ്ടും പോര്; അര്‍ജന്റീന-സ്പെയിന്‍ 'ഫൈനലിസ്സിമ'യ്ക്കായി ചര്‍ച്ചകള്‍; മത്സരം നവംബറില്‍
CITY NEWS DESK - ANANYA | 55 days ago | 5 min read

യൂറോ കപ്പ് ചാമ്പ്യന്മാരായ സ്പെയിനും കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അര്‍ജന്റീനയും തമ്മില്‍ ഏറ്റുമുട്ടുന്ന 'ഫൈനലിസിമ' പോരാട്ടം ഈ വര്‍ഷം നവംബറില്‍ നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ വെച്ച് മത്സരം നടക്കുമെന്നാണ് സൂചനകള്‍. നേരത്തെ 2026 മാര്‍ച്ച് 27-ന് ഖത്തറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരം പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്നാണ് ഒഴിവാക്കിയിരുന്നത്. എന്നാല്‍ ഇരു ടീമുകളും ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയതിന് തൊട്ടുപിന്നാലെ, ഫൈനലിസ്സിമ പുനഃസംഘടിപ്പിക്കാനുള്ള നീക്കങ്ങള്‍ ഫിഫയും സംഘാടകരും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.നവംബറില്‍ മത്സരം നടത്തുന്നതിനായി യുവേഫയും കോണ്‍മെബോളും ധാരണയിലെത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലയണല്‍ മെസ്സിയുടെ അന്താരാഷ്ട്ര കരിയറിലെ അവസാന മത്സരങ്ങളില്‍ ഒന്നായി ഈ പോരാട്ടം മാറിയേക്കാം എന്ന പ്രത്യേകതയുമുണ്ട്. 2022 ലോകകപ്പ് ഫൈനല്‍ നടന്ന ലുസൈല്‍ സ്റ്റേഡിയം തന്നെയാണ് മത്സരവേദിയായി പരിഗണിക്കുന്നത്. 2022-ല്‍ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ പതിപ്പില്‍ ഇറ്റലിയെ 3-0 ന് തോല്‍പ്പിച്ച് അര്‍ജന്റീനയായിരുന്നു കിരീടം ചൂടിയത്.
- എഴുതിയത്
- CITY NEWS DESK - ANANYA
- നഗരം / വിഭാഗം
- Sports
