City Channel

15 NOV 2026

SUNDAY

Kerala

ഏഷ്യാ കപ്പ് കിരീടപ്പോരില്‍ ഇന്ത്യക്ക് കനത്ത വെല്ലുവിളി; ഉസ്മാന്‍ ഖാന്റെ സെഞ്ചുറി കരുത്തില്‍ പാകിസ്ഥാന് കൂറ്റന്‍ സ്‌കോര്‍

CITY NEWS DESK | 15 hours ago | 5 min read

 ഏഷ്യാ കപ്പ് കിരീടപ്പോരില്‍ ഇന്ത്യക്ക് കനത്ത വെല്ലുവിളി; ഉസ്മാന്‍ ഖാന്റെ സെഞ്ചുറി കരുത്തില്‍ പാകിസ്ഥാന് കൂറ്റന്‍ സ്‌കോര്‍

മസ്‌കറ്റ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടപ്പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 338 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ ഉസ്മാന്‍ ഖാന്റെ സെഞ്ചുറിയുടെയും അബ്ദുള്‍ ഖാദിര്‍, ക്യാപ്റ്റന്‍ ഫര്‍ഹാന്‍ യൂസഫ് എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തില്‍ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സടിച്ചു. 111 പന്തില്‍ 107 റണ്‍സെടുത്ത ഉസ്മാന്‍ ഖാന്‍ ആണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. അബ്ദുള്‍ ഖാദിര്‍ 54 പന്തില്‍ 80 റണ്‍സെടുത്തപ്പോള്‍ ഫര്‍ഹാന്‍ യൂസഫ് 60 പന്തില്‍ 63 റണ്‍സടിച്ചു. ഇന്ത്യക്കായി കാവ് പട്ടേല്‍ നാലു വിക്കറ്റെടുത്തപ്പോള്‍ ചിഗുരപതി വെങ്കട മൂന്ന് വിക്കറ്റെടുത്തു.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ