'അഞ്ച് പൊലീസുകാര്‍ ചേര്‍ന്ന് മര്‍ദിച്ചു'; എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് കരുനാഗപ്പള്ളി സ്റ്റേഷനില്‍ മര്‍ദനമേറ്റെന്ന് പരാതി
CITY NEWS DESK -VIDHULA | 1 hour ago | 5 min read

പത്തനംതിട്ട: എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് മര്‍ദനമെന്ന് പരാതി. പത്തനംതിട്ട ജില്ലാ സെക്രട്ടറി ശരത് ലാലിനാണ് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ വച്ച് മര്‍ദനമേറ്റത്. അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നാണ് ആരോപണം. പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ചും വെളിച്ചം കുറഞ്ഞ ഭാഗത്തേക്കും കൊണ്ടുപോയി മര്‍ദിച്ചെന്ന് ശരത് ലാല്‍ പറയുന്നു. അടൂര്‍ മണക്കാല എഞ്ചിനീറിയങ് കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാര്‍ത്ഥിയെ കാണാനാണ് ശരത് ലാല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഇതുമായി ബന്ധപ്പെട്ട പ്രതിയെ പിടികൂടാന്‍ പോയപ്പോഴാണ് അടൂര്‍ പോലീസിനെ നാട്ടുകാര്‍ ആക്രമിച്ചത്. റൗഡിയെ ഒപ്പം കൂട്ടി പ്രതിയെ പിടിക്കാന്‍ പോയത് വിവാദമാവുകയും അടൂര്‍ എസ്‌ഐ സസ്‌പെന്‍ഷന്‍ ആവുകയും ചെയ്തിരുന്നു.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
