City Channel

21 SEPT 2026

MONDAY

Kerala

ആന്റോ ആഗസ്റ്റിന്റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു, ഡിവിആര്‍ എടുത്തു മാറ്റിയ നിലയിലെന്ന് എക്‌സൈസ്

CITY NEWS DESK -VIDHULA | 1 hour ago | 5 min read

ആന്റോ ആഗസ്റ്റിന്റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു, ഡിവിആര്‍ എടുത്തു മാറ്റിയ നിലയിലെന്ന് എക്‌സൈസ്

കല്‍പ്പറ്റ: അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്‌സൈസ് കണ്ടെത്തി. വീട്ടിലെ 22 ക്യാമറകളിലെയും ദൃശ്യങ്ങളില്ലെന്ന് എക്‌സൈസ് പറയുന്നു. ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ എടുത്തു മാറ്റിയ നിലയിലാണ്. ആന്റോ അഗസ്റ്റിനെ വീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയതിനിടെയാണ് കണ്ടെത്തല്‍. തെളിവ് നശിപ്പിക്കാനാണ് ഡിവിആര്‍ എടുത്തു മാറ്റിയതെന്ന് എക്‌സൈസ് സംശയിക്കുന്നു. നാളെ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ആ സമയത്ത് ഇക്കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയേക്കും.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

1 min ago

അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാന ഭരണസമിതി വര്‍ഷാന്ത പൊതുയോഗം നടന്നു.

1 hour ago

'അഞ്ച് പൊലീസുകാര്‍ ചേര്‍ന്ന് മര്‍ദിച്ചു'; എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് കരുനാഗപ്പള്ളി സ്റ്റേഷനില്‍ മര്‍ദനമേറ്റെന്ന് പരാതി

2 days ago

ഏഷ്യാഡില്‍ മെഡല്‍ നീന്തിയെടുക്കാന്‍ നടന്‍ മാധവന്റെ മകന്‍ വേദാന്ത്

2 days ago

പാടത്തെ കുഴിയില്‍ മുഖം പൂഴ്ത്തിയ നിലയില്‍, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

2 days ago

ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ എബിവിപി മുന്നേറ്റം; വിവിധ കോളേജുകളില്‍ സീറ്റുകള്‍ നേടി എന്‍എസ്‌യുഐയും എസ്എഫ്‌ഐയും