City Channel

19 SEPT 2026

SATURDAY

Kerala

പാടത്തെ കുഴിയില്‍ മുഖം പൂഴ്ത്തിയ നിലയില്‍, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

CITY NEWS DESK | 1 hour ago | 5 min read

  പാടത്തെ കുഴിയില്‍ മുഖം പൂഴ്ത്തിയ നിലയില്‍, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

പുതുശേരി: പഴുന്നാന പാടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പുതുശേരി പാടത്ത് ആണ് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഛത്തീസ്ഗഡ് സ്വദേശിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാടത്തിന് സമീപത്ത് അതിഥി തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുണ്ട്. ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ പഴുന്നാന പാടത്തെ കുഴിയില്‍ മുഖം മണ്ണില്‍ പൂഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന ആരംഭിച്ചു. സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ