City Channel

25 SEPT 2026

FRIDAY

Kerala

കളരിപ്പയറ്റിന്റെ അടവും ചടുലതയും കണ്ട് ആവേശമായി വിദ്യാര്‍ത്ഥികള്‍. പെരിയ ഡോക്ടര്‍ അംബേദ്കര്‍ കോളേജിലാണ് ഫോക് ലോര്‍ ക്ലബ്ബിന്റെയും കോളേജ് യൂണിയന്റെയും നേതൃത്വത്തില്‍ കളരിപ്പയറ്റ് അരങ്ങേറിയത്.

CITY NEWS DESK | 8 hours ago | 5 min read

  കളരിപ്പയറ്റിന്റെ അടവും ചടുലതയും കണ്ട് ആവേശമായി വിദ്യാര്‍ത്ഥികള്‍. പെരിയ ഡോക്ടര്‍ അംബേദ്കര്‍ കോളേജിലാണ് ഫോക് ലോര്‍ ക്ലബ്ബിന്റെയും കോളേജ് യൂണിയന്റെയും നേതൃത്വത്തില്‍ കളരിപ്പയറ്റ് അരങ്ങേറിയത്.

പെരിയ: ഡോ. അംബേദ്കര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ ഫോക് ലോര്‍ ക്ലബ്ബിന്റെയും കോളേജ് യൂണിയന്റെയും ആഭിമുഖ്യത്തില്‍ കളരിപ്പയറ്റ് അവതരിപ്പിച്ചു. കേരള ഫോക് ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ നടന്ന പരിപാടി പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ. പി.ദീപ ഉദ്ഘാടനം ചെയ്തു. ഫോക് ലോര്‍ ക്ലബ് പ്രസിഡണ്ട് എ.കെ. ചന്ദ്രമതി അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ ജയചന്ദ്രന്‍ കീഴോത്ത്, അംബേദ്കര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി. സുനില്‍ കുമാര്‍, അംബേദ്കര്‍ എഡ്യൂക്കേഷണല്‍ & കള്‍ച്ചറല്‍ ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റര്‍ എ.ബി.പുലാറാണി, കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ കെ. വി സാവിതി, സ്റ്റാഫ് അഡൈ്വസര്‍ സി. ഷിജിത്ത്, ഐ. ക്യു.എ.സി കോര്‍ഡിനേറ്റര്‍ പി. അഭിലാഷ്, എന്‍,എസ്,എസ് പ്രോഗ്രാം ഓഫീസര്‍ കെ. പ്രവീണ്‍കുമാര്‍, വിവിധ വകുപ്പ് അധ്യക്ഷന്മാരായ എം. സുനിത, എം. കെ. സുമലത, മധുരവാണി, ബിന്ദു കെ. നായര്‍, ട്രസ്റ്റ് പി.ആര്‍.ഒ സി. മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു. ഫോക് ലോര്‍ ക്ലബ്ബ് സെക്രട്ടറി ബി. സുപിയ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് കൊയിലാണ്ടി അല്‍-മുബാറക്ക് കളരി സംഘത്തിന്റെ കളരിപ്പയറ്റ് അരങ്ങേറി. ഹമീദ് ഗുരുക്കള്‍, അബ്ബാസ് ഗുരുക്കള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം കലാകാരന്മാര്‍ കളരിയിലെ വിവിധ മുറകള്‍ വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തി. സിനിമയിലൂടെ മാത്രം കണ്ടും കേട്ടും പരിചയപ്പെട്ട കളരിപ്പയറ്റ് വിദ്യാര്‍ത്ഥികളില്‍ ആവേശവും കൗതുകവും ഉണര്‍ത്തി. കളരിപ്പയറ്റ് പ്രദര്‍ശനത്തിനിടയില്‍ നിനച്ചിരിക്കാതെ കാറ്റും കോരിച്ചൊരിയുന്ന മഴയുമെത്തിയെങ്കിലും കണ്ടു നിന്നവരില്‍ ആകാംക്ഷയും ഉദ്യേഗവും വിതറി കളരി പയറ്റ് മുറകളിലെ നാടന്‍ ശീലുകള്‍ ഏവര്‍ക്കും നല്ലൊരു അനുഭവമായി മാറി.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

9 hours ago

കാസര്‍ഗോഡ് ജില്ല സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് ജില്ലാ കലോത്സവം സെപ്റ്റംബര്‍ 25, 26. രണ്ട് ദിവസങ്ങളിലായി പള്ളിക്കര സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്നുവരികയാണ്.

9 hours ago

ബിഹാറില്‍ വീണ്ടും പെണ്‍കുട്ടിക്ക് നേരേ അതിക്രമം; പരസ്യമായി ഉപദ്രവിച്ചു, മോശമായി പെരുമാറി; വീഡിയോ പുറത്തായതോടെ കേസെടുത്ത് പൊലീസ്

10 hours ago

ഭാര്യയുടെ ജോലി നിര്‍ബന്ധിച്ച് രാജി വയ്പ്പിച്ചു, മാസം 30000 രൂപ നല്‍കാന്‍ ഭര്‍ത്താവിനോട് ഉത്തരവിട്ട് കോടതി

10 hours ago

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വൈദ്യുതി തടസ്സം; ശസ്ത്രക്രിയകള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം

1 day ago

വെള്ളിക്കോത്ത് അഴീക്കോടന്‍ അനുസ്മരണവും പുരസ്‌കാര വിതരണവും നടന്നു.