ബെംഗളൂരുവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ ഷോക്കേറ്റു; രണ്ട് വിദേശ പൗരന്മാര്‍ക്ക് ദാരുണാന്ത്യം
CITY NEWS DESK | 1 hour ago | 5 min read

ലുഫ്താന്‍സ എയര്‍ലൈന്‍സിലെ ജീവനക്കാരനുമായ അലക്‌സാണ്ടര്‍ മാക്‌സിമിലിയന്‍ തീസ് (57), സ്ലൊവാക്യന്‍ പൗരനും ഐബിഎം പ്രോജക്ട് മാനേജരുമായ ജൂറാജ് ഹോര്‍വാത് (45) എന്നിവരാണ് മരിച്ചത്. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റ് രണ്ടു പേര്‍ക്ക് വൈദ്യുതാഘാതമേറ്റു. ഹോട്ടലിലുണ്ടായിരുന്ന അമേരിക്കന്‍ പൗരനും ഇന്ത്യക്കാരനായ പൂള്‍ അറ്റന്‍ഡന്റിനുമാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. ഫൈവ് സ്റ്റാര്‍ ഹോട്ടലായ കോണ്‍റാഡിലാണ് ദുരന്തമുണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്നാം നിലയിലുള്ള നീന്തല്‍ക്കുളത്തിലാണ് സംഭവം. അലക്‌സാണ്ടറുടെ ഭാര്യ സില്‍വിയ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇരുവരും സ്വിമ്മിംഗ് പൂളില്‍ വൈദ്യുതാഘാതമേറ്റ് വെള്ളത്തില്‍ മുങ്ങിമരിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. നീന്തല്‍ക്കുളം കൃത്യമായി പരിപാലിക്കുന്നതില്‍ കോണ്‍റാഡ് ഹോട്ടല്‍ മാനേജ്മെന്റ് വരുത്തിയ അശ്രദ്ധ മൂലമാണ് മരണം സംഭവിച്ചതെന്ന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
