കുവൈത്തില്‍ വാഹന രജിസ്‌ട്രേഷന്‍ കാര്‍ഡ് ഇനി കാറില്‍ സൂക്ഷിക്കേണ്ട; മൊബൈല്‍ ഐഡിയിലെ ഡിജിറ്റല്‍ രേഖയ്ക്ക് അംഗീകാരം
CITY NEWS DESK | 1 hour ago | 5 min read

കുവൈത്തില്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ രേഖയായ ദഫ്തര്‍ ഇനി പേപ്പര്‍ രൂപത്തില്‍ സൂക്ഷിക്കേണ്ടതില്ലെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. 'മൈ കുവൈത്ത് ഐഡി' ആപ്പിലെ ഡിജിറ്റല്‍ രേഖ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് എടുക്കുന്നത് മുതല്‍ 'സഹേല്‍' ആപ്പ് വഴി ഫീസ് അടക്കുന്നത് വരെയുള്ള പുതുക്കല്‍ നടപടികളും അധികൃതര്‍ വിശദീകരിച്ചു. കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ രേഖയായ ദഫ്തര്‍ ഇനി പേപ്പര്‍ രൂപത്തില്‍ വാഹനത്തിനുള്ളില്‍ സൂക്ഷിക്കേണ്ടതില്ലെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. 'മൈ കുവൈത്ത് ഐഡി' ആപ്ലിക്കേഷനില്‍ ലഭ്യമായ ഡിജിറ്റല്‍ വാഹന രജിസ്‌ട്രേഷന്‍ രേഖ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
