City Channel

31 OCT 2026

SATURDAY

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ദുബായ് സര്‍വീസുകള്‍ ഫെബ്രുവരി വരെ നിര്‍ത്തിവെച്ച് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്

CITY NEWS DESK | 48 min ago | 5 min read

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ദുബായ് സര്‍വീസുകള്‍ ഫെബ്രുവരി വരെ നിര്‍ത്തിവെച്ച് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്

ദുബായ്: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെ തുടര്‍ന്ന് സിംഗപ്പൂരിനും ദുബായിക്കുമിടയിലുള്ള വിമാന സര്‍വീസുകള്‍ 2027 ഫെബ്രുവരി 28 വരെ റദ്ദാക്കി സിംഗപ്പൂര്‍ എയര്‍ലൈന്‍സ്. വെള്ളിയാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലാണ് വിമാനക്കമ്പനി സര്‍വീസുകള്‍ റദ്ദാക്കിയ വിവരം അറിയിച്ചത്. സിംഗപ്പൂരില്‍ നിന്ന് ദുബായിലേക്കുള്ള എസ്‌ക്യു 494, ദുബായില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള തിരികെ യാത്രയായ എസ്‌ക്യു495 എന്നീ രണ്ട് പ്രധാന സര്‍വീസുകളെയാണ് ഈ തീരുമാനം ബാധിക്കുന്നത്. നിലവിലെ സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് മറ്റ് സര്‍വീസുകളെയും ഇത് ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയ എയര്‍ലൈന്‍സ്, യാത്രക്കാരോട് വെബ്സൈറ്റിലെ 'ഫ്‌ലൈറ്റ് സ്റ്റാറ്റസ്' പേജ് പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.സര്‍വീസ് റദ്ദാക്കിയ വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ഉപയോഗിക്കാത്ത ടിക്കറ്റ് തുക പൂര്‍ണ്ണമായി തിരികെ നല്‍കും. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വെബ്സൈറ്റ് വഴി നേരിട്ട് ടിക്കറ്റെടുത്തവര്‍ക്ക് എയര്‍ലൈന്‍സിന്റെ ഓണ്‍ലൈന്‍ 'അസിസ്റ്റന്‍സ് റിക്വസ്റ്റ് ഫോം' വഴി റീഫണ്ടിന് അപേക്ഷിക്കാം. ട്രാവല്‍ ഏജന്റുകള്‍ വഴിയോ മറ്റ് പാര്‍ട്ണര്‍ എയര്‍ലൈനുകള്‍ വഴിയോ ടിക്കറ്റ് എടുത്തവര്‍ ബന്ധപ്പെട്ട ഏജന്‍സികളെയോ ഏയര്‍ലൈനുകളെയോ നേരിട്ട് ബന്ധപ്പെടേണ്ടതാണ്. യാത്രക്കാരുടെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ വെബ്സൈറ്റിലെ 'മാനേജ് ബുക്കിംഗ്' വഴി കൃത്യമായി അപ്ഡേറ്റ് ചെയ്യാനും മൊബൈല്‍ നോട്ടിഫിക്കേഷന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. പെട്ടെന്നുണ്ടായ ഈ തടസ്സം ബാധിക്കപ്പെട്ട എല്ലാ ഉപഭോക്താക്കളോടും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഖേദം പ്രകടിപ്പിച്ചു.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ