ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത, സംസ്ഥാനത്ത് 20 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
CITY DESK - ANANYA | 56 min ago | 5 min read

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദ സാധ്യതയും കാലാവസ്ഥാ വ്യതിയാനങ്ങളും രൂപപ്പെടുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. നിലവിലെ സാഹചര്യത്തില്‍ ഇന്ന് മുതല്‍ 21 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 17 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ ഇടിമിന്നലോടും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള ശക്തമായ കാറ്റോടും കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. സെപ്റ്റംബര്‍ 19 ന് കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും 20 ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത മുന്നില്‍ കണ്ട് യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതസെപ്റ്റംബര്‍ 19 ഓടെ പടിഞ്ഞാറന്‍ രാജസ്ഥാനിലെ ചില ഭാഗങ്ങളില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങുന്നതിനുള്ള അനുകൂല സാഹചര്യം രൂപപ്പെടാന്‍ സാധ്യത. സൗരാഷ്ട്രക്കും സമീപ വടക്കു കിഴക്കന്‍ അറബിക്കടലിലും മുകളിലായി ന്യൂനമര്‍ദ്ദം തുടരുന്നു. ഇത് സെപ്റ്റംബര്‍ 18 വൈകുന്നേരത്തോടെ വടക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് എത്താന്‍ സാധ്യത. സെപ്റ്റംബര്‍ 19 വൈകുന്നേരത്തോടെ ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. ന്യൂനമര്‍ദ്ദം ക്രമേണ ശക്തിപ്പെടുകയും അടുത്ത 3-4 ദിവസങ്ങളില്‍ പടിഞ്ഞാറ് - വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങി തെക്കന്‍ ഒഡിഷ-വടക്കന്‍ ആന്ധ്രപ്രദേശ് തീരത്തേക്ക് നീങ്ങാന്‍ സാധ്യത. മാറാത്തവാഡയില്‍ നിന്നും മാന്നാര്‍ കടലിടുക്കിലേക്കും തമിഴ്നാടിനും കര്‍ണാടകയ്ക്കും മുകളിലൂടെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. കേരളത്തില്‍ 2026 സെപ്റ്റംബര്‍ 17 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. സെപ്റ്റംബര്‍ 17-20 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സെപ്റ്റംബര്‍ 17 മുതല്‍ 20 വരെ തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും മഴയ്ക്കും മണിക്കൂറില്‍ 40-50 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത.
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- National
