'പ്രളയക്കെടുതി നേരിടാന്‍ പത്തനംതിട്ടയില്‍ പ്രത്യേക സന്നാഹം, സ്ഥിതി നിയന്ത്രണവിധേയമെന്നാണ് വിലയിരുത്തല്‍'; അടിയന്തര സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി
CITY DESK - ANANYA | 11 hours ago | 5 min read

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ അടിയന്തര യോ?ഗം ചേര്‍ന്നതായും പ്രളയക്കെടുതി നേരിടാന്‍ പത്തനംതിട്ടയില്‍ പ്രത്യേക സന്നാഹമൊരുക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍. സ്ഥിതി നിയന്ത്രണവിധേയമെന്നാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തനിവാരണ സെക്രട്ടറി യോ?ഗം ചേര്‍ന്ന് മുന്‍കരുതല്‍ എടുത്തിരുന്നു. ഐഎംഡിയുടെ അതിതീവ്ര മഴ മുന്നറിയിപ്പ് വന്നത് രാത്രിയാണ്. പരിശോധിക്കാന്‍ മറ്റ് സംവിധാനങ്ങള്‍ ഇല്ലായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മഴക്കെടുതിയില്‍ ഇതുവരെ 15 പേര്‍ മരിച്ചതായും 7 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് 316 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 165 ഹെക്ടറില്‍ കൃഷിനാശമുണ്ടായി. ഡാമുകളില്‍ നിന്ന് വെള്ളമൊഴുക്കുന്നുവെന്നത് വ്യാജപ്രചാരണമാണെന്നും വ്യാജ പ്രചാരണത്തില്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി വരും. ഒരു ഡാമിലും വെള്ളം അധികമില്ലെന്നും തുറന്നുവിടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി. നിലവില്‍ മൂഴിയാറില്‍ മാത്രമാണ് പ്രശ്‌നമുള്ളത്. 350 മില്ലീമീറ്റര്‍ വരെ മഴ പെയ്തതാണ് പ്രശ്‌നം. പ്രളയക്കെടുതിയില്‍ മരിച്ചവരുടെ സംസ്‌കാര ചടങ്ങിന് 10000 രൂപ നല്‍കും. വീടുകളില്‍ വെള്ളം കയറിയവര്‍ക്കും 10000 രൂപ നല്‍കും. വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം രൂപയും വീട് നഷ്ടമായവര്‍ക്ക് 8 ലക്ഷം രൂപയും നല്‍കും. ഭക്ഷണം കഴിക്കുന്നത് തെറ്റാണോ എന്നായിരുന്നു വിരുന്നിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിശദീകരണം. 2018ലും 19ലും അന്നത്തെ മുഖ്യമന്ത്രി ഭക്ഷണം കഴിച്ചില്ലേയെന്നും വി ഡി സതീശന്‍ ചോദിച്ചു. 3 മണിക്കാണ് ഭക്ഷണം കഴിക്കാന്‍ പോയത്. ഹെലികോപ്റ്റര്‍ യാത്രയിലും മുഖ്യമന്ത്രി വിശദീകരണം നല്‍കി. ഔദ്യോഗിക യാത്രക്കാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു രൂപ പോലും സര്‍ക്കാരിന് യാത്ര കൊണ്ട് നഷ്ടമായിട്ടില്ല. താന്‍ പാര്‍ട്ടി സമ്മേളനത്തിനല്ല ഹെലികോപ്റ്ററില്‍ പോയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മഴക്കെടുതി അവലോകനയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- Kerala
