ഗുരുപൂജ മഹോത്സവവും അനുമോദന ചടങ്ങും നടന്നു
city desk - ANANYA | 11 hours ago | 5 min read

ചേറ്റുകുണ്ട് : കിക്കാന്‍ വൃന്ദാവന്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും ഗുരുപൂജ മഹോത്സവവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. ബാലഗോകുലത്തിലെ കുട്ടികള്‍ ദീപ പ്രോജ്വലനം നടത്തി കണ്ണന് മാല ചാര്‍ത്തിയതോടെ പരിപാടികള്‍ക്ക് ശുഭാരംഭം കുറിച്ചു. തുടര്‍ന്ന് പ്രാര്‍ത്ഥനാ ഗീതവും നാമ ജപാലനവും നടന്നു. ഗുരുപൂജയുടെ ഭാഗമായി വിരമിച്ച അധ്യാപിക ചന്ദ്രവതി ടീച്ചറെ കുട്ടികളെല്ലാം ചേര്‍ന്ന് പാദത്തില്‍ പുഷ്പം അര്‍പ്പിച്ച് ഗുരുപൂജ നടത്തി. അമ്മമാര്‍ ചേര്‍ന്ന് മംഗളാരതിയും സമര്‍പ്പിച്ചു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ അധ്യാപനം നടത്തിയ ചന്ദ്രാവതി ടീച്ചര്‍ കുട്ടികള്‍ക്ക് തന്റെ അനുഭവകഥ പങ്കുവെച്ച് സംസാരിക്കുകയും ഗുരു സന്ദേശം പകര്‍ന്നു കൊടുക്കുകയും ചെയ്തു. ചന്ദ്രാവതി ടീച്ചറെ ബാലഗോകുലം താലൂക്ക് അംഗങ്ങളായ പത്മനാഭന്‍, മധു എന്നിവര്‍ ചേര്‍ന്ന് പൊന്നാടയും ഉപഹാരവും നല്‍കി ആദരിക്കുന്ന ചടങ്ങും നടന്നു. ബാലഗോകുലം രക്ഷാധികാരി നിരീക്ഷരാജേഷ് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ വെച്ച് ബാലഗോകുലത്തിലെ അംഗങ്ങളായ എല്‍. എസ്. എസ്, യുഎസ്.എസ്, എസ്. എസ്. എല്‍ സി,പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയികളായ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങും നടന്നു. സുബ്രായ മാസ്റ്റര്‍, രേഷ്മ രൂപേഷ്, സതീഷ് കാവടി ജിജേഷ് എന്നിവര്‍ സംസാരിച്ചു. സുജാത മണി സ്വാഗതം പറഞ്ഞു
- എഴുതിയത്
- city desk - ANANYA
- നഗരം / വിഭാഗം
- Kasaragod
