കേരളത്തിലെ സ്വര്‍ണ വിലയില്‍ വര്‍ധനവ്, ഇന്ന് ഒരു പവന് കൂടിയത് 760 രൂപ; ഇന്നത്തെ നിരക്കറിയാം
CITY NEWS DESK | 5 hours ago | 5 min read

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 95 രൂപയും പവന് 760 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണം 13,775 രൂപയിലും ഒരു പവന്‍ 1,10,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നതെന്ന് കേരളാ ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഇന്നലെ സംസ്ഥാനത്ത് പവന് 240 രൂപയോശളം കുറഞ്ഞ് ഗ്രാമിന് 13,680 രൂപയും പവന് 1,09,440 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിലയില്‍ വരുന്ന മാറ്റങ്ങളാണ് കേരളത്തിലും സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് വെള്ളി ഗ്രാമിന് 235 രൂപയിലും പവന് 2,350 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
