ചിത്താരി സര്‍വീസ് സഹകരണ ബാങ്ക് വാര്‍ഷിക ജനറല്‍ബോഡി യോഗം നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. സബീഷ് ഉദ്ഘാടനം ചെയ്തു.
CITY NEWS DESK | 13 hours ago | 5 min read

ചിത്താരി സര്‍വീസ് സഹകരണ ബാങ്ക് വാര്‍ഷിക ജനറല്‍ബോഡി യോഗം നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. സബീഷ് ഉദ്ഘാടനം ചെയ്തു. കര്‍ഷകരെയും വിദ്യാര്‍ത്ഥികളെയും കുടുംബശ്രീയൂണിറ്റുകളെയും അനുമോദിക്കുന്ന ചടങ്ങും നടന്നു. രാവണേശ്വരം: ചിത്താരി സര്‍വീസ് സഹകരണ ബാങ്കിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും അനുമോദനവും രാമഗിരി പ്രധാന ഓഫീസില്‍ വച്ച് നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. സബീഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് എ പവിത്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ വച്ച് മികച്ച കര്‍ഷകര്‍ വിവിധ മേഖലകളില്‍ റാങ്ക് ഡോക്ടറേറ്റ് എന്നിവ നേടിയ വിദ്യാര്‍ഥികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൃത്യമായി വായ്പ തിരിച്ചടവ് നടത്തിയ കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവരെ ആദരിച്ചു. ബാങ്ക് സെക്രട്ടറി കരുണാകരന്‍ കുന്നത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രതീഷ് വെള്ളം തട്ട പഞ്ചായത്ത് മെമ്പര്‍മാരായ ടി. കാവ്യ, എ.തമ്പാന്‍, ദീപ വിനോദന്‍,സുധ അശോകന്‍, ദീപ പ്രവീണ്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ. അശ്വിനി ഭരണസമിതി അംഗങ്ങളായ മുഹമ്മദ് കുഞ്ഞി, ശ്രീധരന്‍, ഭാസ്‌കരന്‍, വേണുഗോപാലന്‍, രവി കൊളവയല്‍ കുഞ്ഞി കൃഷ്ണന്‍ കൊളവയല്‍, പ്രേമ നാരായണന്‍, നിര്‍മ്മല,നളിനി,പി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു ബാങ്ക് വൈസ് പ്രസിഡണ്ട് എ.ബാലന്‍ സ്വാഗതവും മധു കൊളവയല്‍ നന്ദിയും പറഞ്ഞു
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
