City Channel

02 OCT 2026

FRIDAY

Kerala

ക്രിസ്റ്റ്യാനോ ഇല്ലെങ്കിലും ഗോള്‍മഴ, നേഷന്‍സ് ലീഗില്‍ ഡെന്‍മാര്‍ക്കിനെ തകര്‍ത്ത് പോര്‍ച്ചുഗലിന് മിന്നും ജയം

CITY NEWS DESK | 8 hours ago | 5 min read

 ക്രിസ്റ്റ്യാനോ ഇല്ലെങ്കിലും ഗോള്‍മഴ, നേഷന്‍സ് ലീഗില്‍ ഡെന്‍മാര്‍ക്കിനെ തകര്‍ത്ത് പോര്‍ച്ചുഗലിന് മിന്നും ജയം

കോപ്പന്‍ഹേഗന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെ ഇറങ്ങിയ പോര്‍ച്ചുഗലിന് യുവേഫ നേഷന്‍സ് ലീഗ് പോരാട്ടത്തില്‍ ഡെന്‍മാര്‍ക്കിനെതിരെ മിന്നും ജയം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ ഡെന്‍മാര്‍ക്കിനെ തകര്‍ത്തത്. പുതിയ പരിശീലകന്‍ ജോര്‍ജ്ജ് ജീസസുമായുള്ള ഭിന്നതയെ തുടര്‍ന്ന് റൊണാള്‍ഡോ ദേശീയ ടീം ക്യാമ്പ് വിട്ടതിനു ശേഷമുള്ള പോര്‍ച്ചുഗലിന്റെ ആദ്യ മത്സരമായിരുന്നു ഇത്. ഡെന്‍മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ജൊവാവോ കാന്‍സെലോ, ഗോണ്‍സാലോ റാമോസ് എന്നിവരിലൂടെ പോര്‍ച്ചുഗല്‍ രണ്ടുതവണ മുന്നിലെത്തിയെങ്കിലും മിക്കല്‍ ഡാംസ്ഗാര്‍ഡ്, റാസ്മസ് ഹോയ്ലന്‍ഡ് എന്നിവരിലൂടെ ഡെന്‍മാര്‍ക്ക് ഒപ്പം പിടിക്കുകയായിരുന്നു.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ