ജനന സര്‍ട്ടിഫിക്കറ്റ്: പ്രവാസികളുടെ ബുദ്ധിമുട്ടുകള്‍ക്ക് അടിയന്തര പരിഹാരം വേണം.
CITY NEWS DESK -VIDHULA | 5 hours ago | 5 min read

നിയമപരിഷ്‌കാരത്തെ തുടര്‍ന്നുള്ള ആശയക്കുഴപ്പം പരിഹരിക്കണം; ദുബായ് കെ.എം.സി.സി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി എം.എല്‍.എയ്ക്ക് നിവേദനം നല്‍കി. കാസര്‍ഗോഡ്: വിദേശത്ത് ജനിച്ച കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാസികള്‍ നേരിടുന്ന നടപടിക്രമ സങ്കീര്‍ണ്ണതയും കാലതാമസവും അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ദുബായ് കെ.എം.സി.സി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി കാസര്‍ഗോഡ് നിയോജകമണ്ഡലം എം.എല്‍.എയ്ക്ക് നിവേദനം നല്‍കി.വിദേശത്ത് ജനിച്ച കുട്ടികളുടെ ജനനം ഇന്ത്യന്‍ എംബസി/കോണ്‍സുലേറ്റ് വഴി നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്ത് രേഖകള്‍ ലഭിച്ചിട്ടുള്ള സാഹചര്യങ്ങളിലും, പിന്നീട് നാട്ടിലെത്തുമ്പോള്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി വിവിധ നടപടിക്രമങ്ങളും പരിശോധനകളും നേരിടേണ്ടിവരുന്നതായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പുതിയ നിയമപരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും വിവിധ ഓഫീസുകളിലെ നടപടിക്രമങ്ങളിലെ വ്യത്യാസങ്ങളും പ്രവാസി കുടുംബങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
