കേരളത്തിന്റെ 'ജസ്റ്റിന്‍ ചേട്ടനെ' ആഘോഷിക്കാന്‍ തമിഴകം, 200ലധികം സ്‌ക്രീനുകള്‍, കളക്ഷനില്‍ കുതിപ്പ്
CITY NEWS DESK-ANANYA | 19 hours ago | 5 min read

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരമാണ് നിവിന്‍ പോളി. പടത്തില്‍ അല്‍പം രോക്ഷക്കാരനായി എത്തിയ താരം പിന്നീട് തട്ടത്തിന്‍ മറയത്തില്‍ പ്രണയ നായകനായി എത്തി മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചു. ശേഷം പ്രേമം, ഓം ശാന്തി ഓശാന അടക്കമുള്ള നിരവധി സിനിമകള്‍. ഇടയില്‍ എവിടയോ വച്ച് നിവിന്‍ എന്ന നടനെ മലയാളികള്‍ക്ക് നഷ്ടമായിരുന്നു. ഒടുവില്‍ 'ബെത്ലഹേം കുടുംബ യൂണിറ്റി'ലൂടെ ആ വരവ് യാഥാര്‍ത്ഥ്യമായി. നോക്കിലും വാക്കിയും പ്രവര്‍ത്തിയിലും അഭിനയത്തിലും പഴയ നിവിനെ തിരികെ കിട്ടിയപ്പോള്‍ ആരാധകരില്‍ ആവേശം ഇരട്ടി. കേരളത്തിലും ഓവര്‍സീസുകളിലും ?ഗംഭീര പ്രതികരണം നേടി മുന്നേറുന്ന ബെത്ലഹേം കുടുംബ യൂണിറ്റി'ന്റെ തമിഴ് പതിപ്പ് ഇന്നുമുതല്‍ തിയറ്ററുകളില്‍ എത്തിക്കഴിഞ്ഞു. തമിഴ്‌നാട് ഉടനീളം 200ലധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. പ്രേമം, പ്രേമലു അടക്കമുള്ള മലയാള സിനിമകള്‍ ഏറ്റെടുത്ത തമിഴ് മക്കള്‍ ബെത്ലഹേം കുടുംബ യൂണിറ്റും' ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ തെലുങ്ക് പതിപ്പും ഇന്ന് തിയറ്ററില്‍ എത്തി.
- എഴുതിയത്
- CITY NEWS DESK-ANANYA
- നഗരം / വിഭാഗം
- Entertainment
