ഇന്‍ഡിഗോ വിമാനം പോസ്റ്റിലിടിച്ചു, അപകടം വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ; യാത്രക്കാര്‍ സുരക്ഷിതര്‍
CITY NEWS DESK-ANANYA | 57 min ago | 5 min read

ശ്രീനഗര്‍: വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ ഇന്‍ഡിഗോ വിമാനം പാര്‍ക്കിങ് പോസ്റ്റിലിടിച്ചു. ശ്രീനഗര്‍ വിമാനത്താവളത്തിലാണ് സംഭവം. നവി മുംബൈയില്‍നിന്ന് ശ്രീനഗറില്‍ ലാന്‍ഡ് ചെയ്ത ഇന്‍ഡിഗോ 6ഇ 225 വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. അപകടം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല.വെള്ളിയാഴ്ച രാവിലെ ഒന്‍പതുമണിയോടെ ആണ് സംഭവം. വിമാനത്താവളത്തിലെ ബേ നമ്പര്‍ ആറില്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ ആണ് വിമാനത്തിന്റെ മുന്‍ഭാഗം വിഡിജിഎസ് പോസ്റ്റിലിടിച്ചത്. അപകടത്തില്‍ യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കില്ല. അപകടത്തിന് ശേഷം യാത്രക്കാരെ എയര്‍ക്രാഫ്റ്റ് സ്റ്റെയറിലൂടെ സുരക്ഷിതമായി പുറത്തിറക്കി. അപകടകാരണം സംബന്ധിച്ചു വ്യക്തതയില്ല. പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാകൂ.
- എഴുതിയത്
- CITY NEWS DESK-ANANYA
- നഗരം / വിഭാഗം
- National
