സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത, 6.30 നും 12 മണിക്കും ഇടയില്‍ പവര്‍ക്കട്ടിന് സാധ്യതയെന്ന് കെഎസ്ഇബി
CITY NEWS DESK-ANANYA | 19 hours ago | 5 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് കെ എസ് ഇ ബി അറിയിച്ചു. കേന്ദ്ര ഉല്‍പ്പാദന നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതും ദേശീയ വിപണിയില്‍ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണമായത്. കേരളത്തിന് ലഭ്യമാകേണ്ട വൈദ്യുതിയില്‍ വൈകീട്ട് 6.30 മുതല്‍ രാത്രി 12 മണി വരെ ഏകദേശം 700 മെഗാവാട്ടിന്റെ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വൈകീട്ട് 6.30 നും രാത്രി 12 നും ഇടയില്‍ സംസ്ഥാനത്തുടനീളം ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കെ എസ് ഇ ബി അറിയിപ്പ്ഇ പ്രകാരംകേരളത്തിന് ലഭ്യമാകേണ്ട വൈദ്യുതിയില്‍ വൈകീട്ട് 6.30 മുതല്‍ രാത്രി 12 വരെ 700 മെഗാവാട്ടിന്റെ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അറിയിച്ചിരിക്കുകയാണ്. കേന്ദ്ര ഉത്പാദന നിലയങ്ങളില്‍ നിന്നുമുള്ള വൈദ്യുതി ലഭ്യതയിലും കുറവുണ്ട്. കൂടാതെ ദേശീയ വിപണിയിലും ലഭ്യത കുറവാണ്. ഇക്കാരണങ്ങളാല്‍ ഇന്ന് (03.09.2026) വൈകീട്ട് 6.30 നും രാത്രി 12 നുമിടയില്‍ സംസ്ഥാനത്ത് ഭാഗികമായ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ട്.
- എഴുതിയത്
- CITY NEWS DESK-ANANYA
- നഗരം / വിഭാഗം
- Kerala
