തങ്കമണി കണ്ണന്‍ ഐങ്കൂറന്റെ കവിതാ സമാഹാരം 'ഏകാകിനി 'പ്രകാശനം നടന്നു. കവി മാധവന്‍ പുറച്ചേരി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.
CITY NEWS DESK | 13 hours ago | 5 min read

നീലേശ്വരം: അധ്യാപികയും കവയിത്രിയുമായ തങ്കമണി കണ്ണന്‍ ഐങ്കൂറന്റെ രണ്ടാമത് കവിത സമാഹരമായ 'ഏകാകിനി' യുടെ പ്രകാശന ചടങ്ങ് നടന്നു. കാഞ്ഞങ്ങാട് പത്മശ്രീ പുസ്തക ശാല പ്രസിദ്ധീകരിച്ച ഏകാകിനിയുടെ പ്രകാശനം നീലേശ്വരം പള്ളിക്കരയിലെ ഡിവൈന്‍ പ്രൊവിഡന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കവി മാധവന്‍ പുറച്ചേരി നിര്‍വഹിച്ചു. ഡിവൈന്‍ പ്രൊവിഡന്‍സ് ആന്‍ഡ് സുപ്പീരിയര്‍ ഓഫ് സെന്റ് ആന്‍സ് കോണ്‍വെന്റ് മാനേജര്‍ റവറന്റ് സിസ്റ്റര്‍ ആനി മാത്യു പുസ്തകം ഏറ്റുവാങ്ങി. നീലേശ്വരം നഗരസഭ കൗണ്‍സിലര്‍ കെ. പി. സതീശന്‍ അധ്യക്ഷത വഹിച്ചു.പത്മശ്രീ പുസ്തകശാല ചെയര്‍മാനും കവിയുമായ നാലപ്പാടം പത്മനാഭന്‍ പുസ്തക പരിചയം നടത്തി. നിരൂപകന്‍ എം. കെ.ഗോപകുമാര്‍, കവി വേണുഗോപാല്‍, ചുണ്ണംകുളം,ഡിവൈന്‍ പ്രൊവിഡന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ കെ.വത്സ, പുരോഗമന കലാസാഹിത്യ സംഘം ഏരിയ ജോയിന്റ് സെക്രട്ടറി രമേശന്‍ ബങ്കളം, നോവലിസ്റ്റ് സിജി രാജന്‍ എന്നിവര്‍ സംസാരിച്ചു. കവയിത്രി തങ്കമണി കണ്ണന്‍ ഐങ്കൂറന്‍ മറുമൊഴി ഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി സൗമ്യ മോഹന്‍ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് സൗമ്യ വിനോദ് നന്ദിയും പറഞ്ഞു. പുസ്തക പ്രകാശന ചടങ്ങില്‍ വച്ച് കവയിത്രി തങ്കമണി കണ്ണന്‍ ഐങ്കൂറനെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് അനുമോദിക്കുന്ന ചടങ്ങും നടന്നു.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
