City Channel

14 OCT 2026

WEDNESDAY

Kerala

ആദിത്യ സര്‍വാതെയുടെ പോരാട്ടം പാഴായി; രഞ്ജിയില്‍ ജാര്‍ഖണ്ഡിനെതിരെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി കേരളം

CITY NEWS DESK | 13 hours ago | 5 min read

ആദിത്യ സര്‍വാതെയുടെ പോരാട്ടം പാഴായി; രഞ്ജിയില്‍ ജാര്‍ഖണ്ഡിനെതിരെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി കേരളം

ആറ് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ കേരളത്തെ സല്‍മാന്‍ നിസാര്‍ ആദിത്യ സര്‍വാതെ സഖ്യം 353 റണ്‍സിലെത്തിച്ച് പ്രതീക്ഷ നല്‍കിയശേഷമാണ് കേരളം 395 റണ്‍സിന് ഓള്‍ ഔട്ടായത്. റാഞ്ചി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനെതിരെ 192 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി കേരശം. ജാര്‍ഖണ്ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 587 റണ്‍സിന് മറുപടിയായി നാലാം ദിനം ലഞ്ചിന് ശേഷം കേരളം 395 റണ്‍സെടുത്ത് പുറത്തായി. 95 റണ്‍സെടുത്ത ആദിത്യ സര്‍വാതെയും 43 റണ്‍സെടുത്ത സല്‍മാന്‍ നിസാറുമാണ് കേരളത്തിനായി പൊരുതിയത്. ഏഴാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി സല്‍മാന്‍ നിസാറും ആദിത്യ സര്‍വാതെയും കേരളത്തിന് പ്രതീക്ഷ നല്‍കിയെങ്കിലും സല്‍മാന്‍ നിസാര്‍ പുറത്തായതിന് പിന്നാലെ കേരളം 395 റണ്‍സില്‍ ഓള്‍ ഔട്ടായി. നാലു വിക്കറ്റ് വീതം വീഴ്ത്തിയ മനീഷിയും ഉത്കര്‍ഷ് സിംഗുമാണ് ജാര്‍ഖണ്ഡിനായി ബൗളിംഗില്‍ തിളങ്ങിയത്.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ