2.5 കോടിയുടെ ക്രിപ്റ്റോ തട്ടിപ്പ്: പണം സ്വര്‍ണ്ണപ്പല്ലിനും ആഡംബര ജീവിതത്തിനും ഒടുവില്‍ തടവ് ശിക്ഷ!
CITY NEWS DESK | 13 hours ago | 5 min read

സിം സ്വാപ്പിംഗ് തട്ടിപ്പിലൂടെ ഏകദേശം 2,00,000 പൗണ്ട് (2.5 കോടിയോളം രൂപ) വിലമതിക്കുന്ന ക്രിപ്റ്റോകറന്‍സി മോഷ്ടിക്കാന്‍ സഹായിച്ച 25 -കാരന് യുകെയില്‍ തടവുശിക്ഷ. അജയ് ഷിഞ്ജിന്‍ എന്ന യുവാവിനെയാണ് ലണ്ടനിലെ ഇന്നര്‍ ലണ്ടന്‍ ക്രൗണ്‍ കോടതി രണ്ടര വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. തട്ടിപ്പിലൂടെ ലഭിച്ച തുകയില്‍ നിന്ന് 44,000 പൗണ്ടിലധികം (ഏകദേശം 56 ലക്ഷം രൂപ) ലഭിച്ച ഷിഞ്ജിന്‍, ഈ പണം ഉപയോഗിച്ച് ദുബായില്‍ ആഡംബര അവധിക്കാലം ആഘോഷിക്കുകയും ലണ്ടനിലെ കാനറി വാര്‍ഫില്‍ വിലകൂടിയ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കുകയും ചെയ്തു. കൂടാതെ സ്വര്‍ണ്ണം പൂശിയ പല്ലുകളുടെ ഗ്രില്ലുകള്‍ ധരിക്കുന്നതിനായി വന്‍തുകയും ഇയാള്‍ ചെലവഴിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
