പുല്ലൂരില് പാല് ഗുണമേന്മ ബോധവല്ക്കരണ പരിപാടി നടന്നു.
CITY NEWS DESK | 13 hours ago | 5 min read

പുല്ലൂര് : ക്ഷീര വികസന വകുപ്പ് കാസര്ഗോഡ് ജില്ല ക്വാളിറ്റി കണ്ട്രോള് വിഭാഗത്തിന്റെയും കാഞ്ഞങ്ങാട് ബ്ലോക്കിലെ പുല്ലൂര് ക്ഷീര സഹകരണ സംഘത്തിന്റെ യും സംയുക്ത ആഭിമുഖ്യത്തില് ക്ഷീര കര്ഷകര്ക്കായി പുല്ലൂരില് പാല് ഗുണമേന്മ ബോധവല്ക്കരണ പരിപാടി നടന്നു. കറവമാടുകളുടെ ഉത്പാദന ക്ഷമത ഉപയോഗപ്പെടുത്തുന്നതിനും, ഉല്പ്പാദിപ്പിക്കുന്ന പാലിന് കൂടുതല് വില ലഭ്യമാക്കുന്നതിനും, സംഘം വിപണനം നടത്തുന്ന പാലിന് നിയമപ്രകാരമുള്ള ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനും വേണ്ടുന്ന അറിവ് നല്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ഷീര വികസന വകുപ്പ് മുഴുവന് ക്ഷീര കര്ഷകരെയും പങ്കെടുപ്പിച്ചുകൊണ്ട് ഇത്തരത്തിലുള്ള ബോധവല്ക്കരണ പരിപാടി നടത്തുന്നത്.പുല്ലൂര് എ.കെ.ജി ഗ്രന്ഥാലയത്തില് വച്ച് നടന്ന പാല് ഗുണമേന്മ ബോധവല്ക്കരണ പരിപാടി പുല്ലൂര് പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോക്ടര് സി.കെ.സബിത ഉദ്ഘാടനം ചെയ്തു. (ഹോള്ഡ്..... പ്രസംഗം )പുല്ലൂര് ക്ഷീര സഹകരണ സംഘം പ്രസിഡണ്ട് പി. കൃഷ്ണന് അധ്യക്ഷത വഹിച്ചു. കാസര്കോട് ജില്ല ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര് ഉഷാദേവി മുഖ്യാതിഥിയായി പങ്കെടുത്തു. (ഹോള്ഡ്.....പ്രസംഗം) കാഞ്ഞങ്ങാട് ബ്ലോക്ക് ക്ഷീര വികസന ഓഫീസര് അനുല.എസ്. മേനോന് വിഷയാവതരണം നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര് മാടിക്കാല് നാരായണന്, പുല്ലൂര് പെരിയ പഞ്ചായത്ത് മെമ്പര്മാരായ കെ. ബിന്ദു, വി. കെ. നളിനി, എ.കൃഷ്ണന് എന്നിവര് സംസാരിച്ചു. തുടര്ന്ന് മെച്ചപ്പെട്ട ഗുണനിലവാരത്തിലൂടെ ഉയര്ന്ന പാല് വില എന്ന വിഷയത്തെക്കുറിച്ച് കാസര്ഗോഡ് ജില്ല ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കണ്ട്രോള് ഓഫീസര് പി എച്ച് സിനാജുദ്ദീന് ക്ലാസ് എടുത്തു. കൂടാതെ ശുദ്ധമായ പാല് ഉല്പാദനവും സൂക്ഷ്മാണു നിയന്ത്രണവും എന്ന വിഷയത്തില് മില്മ പി. ആന്ഡ് ഐ യൂണിറ്റ് ഹെഡ് വി.ഷാജി യും ക്ലാസ്സ് കൈകാര്യം ചെയ്തു പുല്ലൂര് ക്ഷീര സഹകരണ സംഘം സെക്രട്ടറി പി. കുഞ്ഞിക്കേളു സ്വാഗതവും സംഘം ഭരണസമിതി അംഗം പി. രാഘവന് നന്ദിയും പറഞ്ഞു.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kasaragod
