City Channel

14 OCT 2026

WEDNESDAY

Kerala

നാട്ടികയിലെ ടോള്‍പിരിവിന് ഇടക്കാല സ്റ്റേ ഇല്ല; ടോള്‍ നിര്‍ത്താനാകില്ലെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍, പ്രദേശവാസികള്‍ക്ക് ഇളവ്

CITY NEWS DESK | 13 hours ago | 5 min read

 നാട്ടികയിലെ ടോള്‍പിരിവിന് ഇടക്കാല സ്റ്റേ ഇല്ല; ടോള്‍ നിര്‍ത്താനാകില്ലെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍, പ്രദേശവാസികള്‍ക്ക് ഇളവ്

കൊച്ചി: ദേശീയപാത 66-ല്‍ നാട്ടികയിലെ ടോള്‍പിരിവിന് ഇടക്കാല സ്റ്റേ ഇല്ല. ടോള്‍ പിരിവിനെതിരേയുള്ള ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച പരിഗണിച്ചു. ടോള്‍ പിരിക്കണമെന്ന നിലപാടാണ് ദേശീയപാത അതോറിറ്റി(NHAI) ഹൈക്കോടതിയെ അറിയിച്ചത്. പ്രദേശവാസികള്‍ക്ക് ടോളില്‍ ഇളവുകളുണ്ടെന്നും ദേശീയപാത അതോറിറ്റി കോടതിയില്‍ പറഞ്ഞു ദേശീയപാതയിലെ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നത് വരെ നാട്ടികയിലെ ടോള്‍പിരിവ് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ചെയ്തിരുന്നത്. സര്‍വീസ് റോഡ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കാതെയാണ് ടോള്‍ പിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഹര്‍ജി ബുധനാഴ്ച പരി?ഗണിച്ച ഹൈക്കോടതി ദേശീയപാത അതോറിറ്റിയോടും ജില്ലാ കളക്ടറോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ഹര്‍ജി ഇനി മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരി?ഗണിക്കും.അതേസമയം, നാട്ടികയിലെ ദേശീയപാത നിര്‍മാണത്തില്‍ 51 കിലോമീറ്റര്‍ പ്രവൃത്തി പൂര്‍ത്തിയായെന്നാണ് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചത്. ഇനി 9 കിലോമീറ്റര്‍ മാത്രമാണ് പ്രവൃത്തി പൂര്‍ത്തിയാകാനുള്ളത്. വിജ്ഞാപനപ്രകാരം 51 കിലോമീറ്റര്‍ ദൂരത്തിന് ടോള്‍ പിരിക്കാം. നാട്ടികയിലെ പ്രദേശവാസികള്‍ക്ക് മാത്രമാണ് ആശങ്കയുള്ളത്. എന്നാല്‍, പ്രദേശവാസികള്‍ക്ക് ടോളില്‍ ഇളവുണ്ട്. അവര്‍ മാസം 360 രൂപ മാത്രം നല്‍കിയാല്‍ മതി. ടോള്‍പിരിവ് നിര്‍ത്താനാകില്ലെന്നും ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍ വ്യക്തമാക്കി.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ