City Channel

02 OCT 2026

FRIDAY

Kerala

ദിവസങ്ങള്‍ക്ക് ശേഷം കേരളത്തിലെ സ്വര്‍ണ വിലയില്‍ വര്‍ധനവ്, ഇന്ന് പവന് കൂടിയത് 560 രൂപ; നിരക്കുകള്‍ അറിയാം

CITY DESK - ANANYA | 1 day ago | 5 min read

ദിവസങ്ങള്‍ക്ക് ശേഷം കേരളത്തിലെ സ്വര്‍ണ വിലയില്‍ വര്‍ധനവ്, ഇന്ന് പവന് കൂടിയത് 560 രൂപ; നിരക്കുകള്‍ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പവന് കണക്കാക്കുമ്പോള്‍ 560 രൂപയാണ് കൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായ വിലയിടിവിന് ശേഷമാണ് ഇന്ന് സ്വര്‍ണ വില വര്‍ധിച്ചിരിക്കുന്നത്. ഇപ്പോള്‍ ഗ്രാമിന് 13,710 രൂപയിലും പവന് 1,09,680 രൂപയിലുമാണ് വ്യാപാരം നടക്കുന്നതെന്ന് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു. അന്താരാഷ്ട്ര വിലയില്‍ വരുന്ന മാറ്റങ്ങളാണ് കേരളത്തിലും സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് വെള്ളി ഗ്രാമിന് 245 രൂപയിലും പവന് 2,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വര്‍ണ നിരക്ക്-സെപ്റ്റംബര്‍ 30- 1,09,680 രൂപ-സെപ്റ്റംബര്‍ 29- 1,09,120 രൂപ-സെപ്റ്റംബര്‍ 28- രാവിലെ 1,10,120 രൂപ| ഉച്ചയ്ക്ക് 1,09,320 രൂപ-സെപ്റ്റംബര്‍ 27- 1,11,960 രൂപ-സെപ്റ്റംബര്‍ 26- 1,11,960 രൂപ-സെപ്റ്റംബര്‍ 25- 1,12,080 രൂപ-സെപ്റ്റംബര്‍ 24- 1,11,960 രൂപ-സെപ്റ്റംബര്‍ 23- 1,13,080 രൂപ-സെപ്റ്റംബര്‍ 22- രാവിലെ- 1,13,480 രൂപ| ഉച്ചയ്ക്ക് 1,12,440 രൂപ-സെപ്റ്റംബര്‍ 21- 1,14,160 രൂപ-സെപ്റ്റംബര്‍ 20- 1,13,480 രൂപ

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

14 hours ago

കനത്ത മഴയ്ക്ക് സാധ്യത; അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

14 hours ago

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്: ആന്റോ അ?ഗസ്റ്റിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

15 hours ago

ചിത്താരി സര്‍വീസ് സഹകരണ ബാങ്ക് വാര്‍ഷിക ജനറല്‍ബോഡി യോഗം നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. സബീഷ് ഉദ്ഘാടനം ചെയ്തു.

15 hours ago

ഫോം 6ലെ മാറ്റങ്ങള്‍ക്ക് ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തിയത് ആരെന്ന് രാഹുല്‍ ഗാന്ധി; ഗ്യാനേഷ് കുമാറിന്റെ നിയമപരിരക്ഷയടക്കം ചോദ്യം ചെയ്ത് ഇന്ത്യ സഖ്യം സുപ്രീംകോടതിയെ സമീപിക്കും

16 hours ago

റഷ്യന്‍ സൈന്യത്തില്‍ ചേരാന്‍ പോകുന്ന ഇന്ത്യാക്കാര്‍ക്ക് താക്കീതുമായി വിദേശകാര്യ മന്ത്രാലയം