City Channel

01 OCT 2026

THURSDAY

Kerala

റഷ്യന്‍ സൈന്യത്തില്‍ ചേരാന്‍ പോകുന്ന ഇന്ത്യാക്കാര്‍ക്ക് താക്കീതുമായി വിദേശകാര്യ മന്ത്രാലയം

CITY NEWS DESK | 14 hours ago | 5 min read

   റഷ്യന്‍ സൈന്യത്തില്‍ ചേരാന്‍ പോകുന്ന ഇന്ത്യാക്കാര്‍ക്ക് താക്കീതുമായി വിദേശകാര്യ മന്ത്രാലയം

ദില്ലി: റഷ്യന്‍ സൈന്യത്തില്‍ ചേരാനായി പോകുന്ന ഇന്ത്യക്കാര്‍ക്ക് കടുത്ത താക്കീത് നല്‍കി വിദേശകാര്യ മന്ത്രാലയം. റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വലിയ ശമ്പളം വാഗ്ദാനം സ്വീകരിച്ച് റഷ്യന്‍ സൈന്യത്തില്‍ ചേരുന്നവര്‍ പിന്നീട് ഇതില്‍ നിന്ന് പിന്മാറാന്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കുന്ന സംഭവങ്ങള്‍ കൂടിവരികയാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. റഷ്യയിലുള്ള ചില ഇന്ത്യക്കാര്‍ ഇന്ത്യന്‍ പൗരത്വം വേണ്ടെന്ന് വെച്ച് റഷ്യന്‍ സൈന്യത്തില്‍ ചേരാനുള്ള ശ്രമം നടത്തിയെന്നും വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. ഇത്തരം നീക്കങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന നിരവധി ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് ഈ മുന്നറിയിപ്പ്. യുക്രെയിന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിയും റഷ്യ ഇന്ത്യക്കാരെ അടക്കം സൈന്യത്തില്‍ ചേര്‍ക്കുന്നു എന്ന് ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

12 hours ago

കനത്ത മഴയ്ക്ക് സാധ്യത; അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

13 hours ago

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്: ആന്റോ അ?ഗസ്റ്റിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

13 hours ago

ചിത്താരി സര്‍വീസ് സഹകരണ ബാങ്ക് വാര്‍ഷിക ജനറല്‍ബോഡി യോഗം നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. സബീഷ് ഉദ്ഘാടനം ചെയ്തു.

14 hours ago

ഫോം 6ലെ മാറ്റങ്ങള്‍ക്ക് ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തിയത് ആരെന്ന് രാഹുല്‍ ഗാന്ധി; ഗ്യാനേഷ് കുമാറിന്റെ നിയമപരിരക്ഷയടക്കം ചോദ്യം ചെയ്ത് ഇന്ത്യ സഖ്യം സുപ്രീംകോടതിയെ സമീപിക്കും

16 hours ago

കൃത്രിമ ഗര്‍ഭധാരണം: പ്രായപരിധി കഴിഞ്ഞ ദമ്പതികള്‍ക്ക് സ്വന്തം ഉത്തരവാദിത്തത്തില്‍ ചികിത്സ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി