കരുതലിന്റെ കര വലയവും സുരക്ഷയുടെ ഉറപ്പുമായി ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് ആന്‍ഡ് മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ (ഫുമ്മ ) ആര്‍ദ്രം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.
CITY NEWS DESK | 12 hours ago | 5 min read

കാഞ്ഞങ്ങാട്: ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് ആന്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന അംഗങ്ങളുടെ ക്ഷേമത്തിനായുള്ള ആര്‍ദ്രം പദ്ധതിക്ക് ജില്ലയില്‍ ആവേശകരമായ തുടക്കമായി. ആര്‍ദ്രം പദ്ധതി വിഭാവനം ചെയ്യുന്നത് ഫുമ്മയുടെ ഒരു അംഗം മരണപ്പെട്ടാല്‍ 25 ലക്ഷം രൂപ അവരുടെ കുടുംബത്തിനായി അവരുടെ വീട്ടിലെത്തിച്ചു ധനസഹായം നല്‍കുന്ന വളരെ ബൃഹത്തായ ഒരു പദ്ധതിയാണ്.കേരളത്തിലെ മറ്റൊരു വ്യാപാര സംഘടനയും നല്‍കാത്ത വലിയ തുകയാണ് കരുതലിന്റെ കരവലയം സുരക്ഷയുടെ ഉറപ്പും എന്ന ശീര്‍ഷകം ആലേഖനം ചെയ്തുകൊണ്ട് അവരുടെ അംഗങ്ങള്‍ക്ക് നല്‍കാന്‍ പദ്ധതിയി ട്ടിരിക്കുന്നത്. ഫുമ്മ കാസര്‍ഗോഡ് ജില്ല കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ബോഡിയോഗവും ജില്ലാതല ആര്‍ദ്രം പദ്ധതി ഉദ്ഘാടനവും കാഞ്ഞങ്ങാട് രാജ് റെസിഡന്‍സിയില്‍ വച്ച് നടന്നു വാര്‍ഷിക ജനറല്‍ബോഡിയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജി മനന്‍ഹര്‍ ഉദ്ഘാടനം ചെയ്തു. ആര്‍ദ്രം പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡണ്ട് എം. ഇ. സാഹജന്‍ നിര്‍വഹിച്ചു. ഫുമ്മ കാസര്‍ഗോഡ് ജില്ല പ്രസിഡണ്ട് കുമാരന്‍ ഐശ്വര്യ അധ്യക്ഷത വഹിച്ചു. പ്രദീപ് ഒമേഗ, ഉല്ലാസ് കുമാര്‍, ഷറഫുദ്ദീന്‍ കാസര്‍ഗോഡ് എന്നിവര്‍ സംസാരിച്ചു.ഫുമ്മ കാസര്‍ഗോഡ് ജില്ല ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ ഡയാന സ്വാഗതവും രവീന്ദ്രന്‍ ഭാരത് നന്ദിയും പറഞ്ഞു ജനറല്‍ ബോഡി യോഗത്തില്‍ വച്ച് പുതിയ ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു. പുതിയ പ്രസിഡണ്ടായി ഫാറൂഖ് മെട്രോയെയും ജനറല്‍ സെക്രട്ടറിയായി ഉണ്ണികൃഷ്ണന്‍ ഡയാനയെയും ഖജാന്‍ജിയായി രവീന്ദ്രന്‍ ഭാരതിനെയും തെരഞ്ഞെടുത്തു. ഇതോടൊപ്പം 21 അംഗ ജില്ലാ കമ്മിറ്റിയും നിലവില്‍ വന്നു.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
