City Channel

17 NOV 2026

TUESDAY

Kerala

'സ്റ്റേ വയര്‍ പറിഞ്ഞ് പോയത് നിലം ഉഴുതതിനെ തുടര്‍ന്ന്'; ജുനൈദിന്റെ മരണത്തില്‍ നടപടി വരാതിരിക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥന്റെ നീക്കം

CITY NEWS DESK | 13 hours ago | 5 min read

'സ്റ്റേ വയര്‍ പറിഞ്ഞ് പോയത് നിലം ഉഴുതതിനെ തുടര്‍ന്ന്'; ജുനൈദിന്റെ മരണത്തില്‍ നടപടി വരാതിരിക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥന്റെ നീക്കം

മലപ്പുറം: മലപ്പുറത്ത് സ്റ്റേ വയറില്‍ നിന്ന് ഷോക്കേറ്റ് 13 വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ നടപടി വരാതിരിക്കാന്‍ നീക്കവുമായി കെഎസ്ഇബി ഉദ്യോഗസ്ഥന്‍. ട്രാക്ടര്‍ കൊണ്ട് നിലം ഉഴുതതിനെ തുടര്‍ന്നാണ് സ്റ്റേ വയര്‍ നിലത്ത് നിന്ന് പറിഞ്ഞ് പോയതെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കി. വെന്നിയൂര്‍ സെക്ഷന്‍ എഇ ബിജുവാണ് സംഭവം അന്വേഷിക്കണമെന്ന് കാട്ടി താനൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. വരമ്പിലെ പോസ്റ്റ് അപകടാവസ്ഥയിലായതും നിലം ഉഴുതത് കൊണ്ടെന്നാണ് വാദം. സംഭവത്തില്‍ വീഴ്ചയില്ലെന്ന് വെന്നിയൂര്‍ സെക്ഷനിലെ ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തോടും പറഞ്ഞു.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

10 hours ago

ആഷിത്ത് കേബിള്‍ ടിവി നെറ്റ് വര്‍ക്ക് ചെയര്‍മാനായി ടിവി മോഹനനെയും മാനേജിംഗ് ഡയറക്ടറായി വിനോദ് പി എയും വീണ്ടും തെരഞ്ഞെടുത്തു

12 hours ago

കരുതലിന്റെ കര വലയവും സുരക്ഷയുടെ ഉറപ്പുമായി ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് ആന്‍ഡ് മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ (ഫുമ്മ ) ആര്‍ദ്രം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.

3 days ago

ബോളിവുഡ് താരങ്ങള്‍ സഞ്ചരിക്കുന്ന വഴികളുടെ ചിത്രങ്ങള്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന് കൈമാറി; ഗുരുമൂര്‍ത്തിയുമായി തെളിവെടുപ്പ് തുടങ്ങി

3 days ago

ഏഷ്യാ കപ്പ് കിരീടപ്പോരില്‍ ഇന്ത്യക്ക് കനത്ത വെല്ലുവിളി; ഉസ്മാന്‍ ഖാന്റെ സെഞ്ചുറി കരുത്തില്‍ പാകിസ്ഥാന് കൂറ്റന്‍ സ്‌കോര്‍

4 days ago

ആരോഗ്യ മേഖലയിലെ പിന്നോക്കാവസ്ഥ ആരോഗ്യ മന്ത്രി കെ മുരളിധരന് നിവേദനം നല്‍കി