City Channel

02 OCT 2026

FRIDAY

Kerala

തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ കല്ലേറ്; പിന്നില്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ്

CITY NEWS DESK | 1 day ago | 5 min read

തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ കല്ലേറ്; പിന്നില്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം. തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ഉണ്ടായ കല്ലേറില്‍ ചില്ലുകള്‍ തകര്‍ന്നു. നെയ്യാറ്റിന്‍കരയ്ക്ക് സമീപം പാലിയോട് കോണ്‍ഗ്രസ് ആനാവൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ടു. രാത്രി 11 മണിയോടെയായിരുന്നു സംഭവം. പാര്‍ട്ടി ഓഫീസിന്റെ പിന്‍ഭാഗത്തുകൂടി എത്തിയ അക്രമികള്‍ ഓടുമേഞ്ഞ പഴയ കെട്ടിടത്തിലേക്കും പുറത്തു സ്ഥാപിച്ചിരുന്ന ഫ്‌ലക്‌സ് ബോര്‍ഡുകളിലേക്കും കയ്യില്‍ കരുതിയ ദ്രാവകം ഒഴിച്ച് തീ കൊളുത്തുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. ആക്രമണം നടന്ന ഡിസിസി ഓഫീസില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തി. അക്രമികള്‍ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞു.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

14 hours ago

കനത്ത മഴയ്ക്ക് സാധ്യത; അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

14 hours ago

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്: ആന്റോ അ?ഗസ്റ്റിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

15 hours ago

ചിത്താരി സര്‍വീസ് സഹകരണ ബാങ്ക് വാര്‍ഷിക ജനറല്‍ബോഡി യോഗം നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. സബീഷ് ഉദ്ഘാടനം ചെയ്തു.

15 hours ago

ഫോം 6ലെ മാറ്റങ്ങള്‍ക്ക് ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തിയത് ആരെന്ന് രാഹുല്‍ ഗാന്ധി; ഗ്യാനേഷ് കുമാറിന്റെ നിയമപരിരക്ഷയടക്കം ചോദ്യം ചെയ്ത് ഇന്ത്യ സഖ്യം സുപ്രീംകോടതിയെ സമീപിക്കും

16 hours ago

റഷ്യന്‍ സൈന്യത്തില്‍ ചേരാന്‍ പോകുന്ന ഇന്ത്യാക്കാര്‍ക്ക് താക്കീതുമായി വിദേശകാര്യ മന്ത്രാലയം