City Channel

06 OCT 2026

TUESDAY

Sports

സഫ്രോണ്‍ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ് &ലൈബ്രറി കൊളവയലിന്റെ ഭാഗമായി ഫുട്ബോള്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചു

CITY NEWS DESK -ANANYA | 55 days ago | 5 min read

 സഫ്രോണ്‍ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ് &ലൈബ്രറി കൊളവയലിന്റെ ഭാഗമായി ഫുട്ബോള്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചു

സഫ്രോണ്‍ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ് &ലൈബ്രറി കൊളവയലിന്റെ ഭാഗമായി ഫുട്ബോള്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചു.പടിഞ്ഞാറേകര റോയല്‍ സെവന്‍സ് സോക്കര്‍ ടെര്‍ഫില്‍ നടന്ന പ്രീമിയര്‍ ലീഗ് മത്സരം ബിജെപി കാഞ്ഞങ്ങാട് മണ്ഡലം അധ്യക്ഷന്‍ പ്രശാന്ത് സൗത്ത് ഉദ്ഘാടനം ചെയ്തു.സഫ്രോണ്‍ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ് &ലൈബ്രറി കൊളവയലിന്റെ ഭാഗമായി ഫുട്ബോള്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചു.പടിഞ്ഞാറേകര റോയല്‍ സെവന്‍സ് സോക്കര്‍ ടെര്‍ഫില്‍ നടന്ന പ്രീമിയര്‍ ലീഗ് മത്സരം ബിജെപി കാഞ്ഞങ്ങാട് മണ്ഡലം അധ്യക്ഷന്‍ പ്രശാന്ത് സൗത്ത് ഉദ്ഘാടനം ചെയ്തു.RSS ഹോസ്ദുര്‍ഗ് ഘണ്ട് കാര്യവാഹ് KP സുനില്‍ ജേഴ്‌സി പ്രകാശനം ചെയ്തു. ക്ലബ് പ്രസിഡണ്ട് വിജേഷ് കൊളവയല്‍ അധ്യക്ഷത വഹിച്ചു.ക്ലബ് പ്രവാസി കമ്മറ്റി സെക്രട്ടറി സന്ദീപ് കൊളവയല്‍ സ്വാഗതം പറഞ്ഞു.രാജീവന്‍ പടിഞ്ഞാറെകര ആശംസകള്‍ അര്‍പ്പിചു സംസാരിച്ചു. ചടങ്ങില്‍ cm കിഡ്‌സ് സ്‌കോളര്‍ഷിപ്പില്‍ ഉന്നത വിജയം നേടിയ കൊളവയലിലെ ശ്രീ നന്ദ് k. ശിവനന്ദ് k. എന്നിവരെയും പതിമൂന്നാമത് കേരള സ്റ്റേറ്റ് കിക്ക് ബോക്സ്സിങ് ചാമ്പ്യന്‍ഷിപ്പില്‍ +60kg കാറ്റഗറിയില്‍ ഗോള്‍ഡ് മെഡല്‍ നേടിയ കൊളവയലിലെ പ്രത്യുഷ് p. നിവേദ് എന്നിവരെ RSS അജാനൂര്‍ മണ്ഡല്‍ കാര്യവാഹ് മഹേഷ് കുമാരന്‍, രാജീവന്‍ പടിഞ്ഞാറേക്കര എന്നിവര്‍അനുമോദിച്ചു.ശ്രിജിത്ത്,അഭിഷേക്,അഭിജിത്ത്, സഞ്ജു,സനു,ഭരേഷ്,സുധീഷ്,കിഷോര്‍,നീരജ് ,വൈശാഖ്, എന്നിവര്‍ നേതൃത്വം നല്‍കി.മൂന്ന് കാറ്റഗറിയില്‍ ആയി നടന്ന 50 വയസിനു മുകളില്‍ ഉള്ളവരുടെ മത്സരങ്ങള്‍ ഏറെ ശ്രദ്ധനേടി . പ്രായത്തെ മറന്ന് കഴിഞ്ഞ കാലത്തേക്കുള്ള തിരിഞ്ഞു നോട്ടം ഏവരെയും ആവേശത്തിലാക്കി. വിജയികള്‍ക്കുള്ള ട്രോഫി ക്ലബ് പ്രസിഡണ്ട് വിജേഷ് ക്ലബ് സെക്രട്ടറി രാകേഷ് കൊളവയല്‍ എന്നിവര്‍ നല്‍കി.

എഴുതിയത്
CITY NEWS DESK -ANANYA
നഗരം / വിഭാഗം
Sports

ബന്ധപ്പെട്ട വാർത്തകൾ

4 hours ago

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ഹര്‍മന്‍പ്രീത് കൗര്‍

49 days ago

ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ദിനേശ് ചണ്ഡിമാല്‍ ആശുപത്രിയില്‍, ഗാലെ ടെസ്റ്റില്‍ നിന്ന് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് ശ്രീലങ്ക

52 days ago

ജയ്സ്വാള്‍ മടങ്ങി, ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം; രാഹുല്‍-ദേവ്ദത്ത് സഖ്യം ക്രീസില്‍

54 days ago

പൊരുതിയത് സ്റ്റീവ് സ്മിത്ത് മാത്രം, ബംഗ്ലാദേശിനെതിരെ നാണംകെട്ട് ഓസ്‌ട്രേലിയ, ആദ്യ ടെസ്റ്റില്‍ 198ന് പുറത്ത്

56 days ago

മെസിയേയും അര്‍ജന്റീന ടീമിനേയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം; കായികവകുപ്പ് അന്വേഷണറിപ്പോര്‍ട്ട് കൈമാറി