City Channel

06 OCT 2026

TUESDAY

Sports

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ഹര്‍മന്‍പ്രീത് കൗര്‍

CITY NEWS DESK | 3 hours ago | 5 min read

 ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ഹര്‍മന്‍പ്രീത് കൗര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ ഹര്‍മന്‍പ്രീത് കൗര്‍ എല്ലാ ഫോര്‍മാറ്റുകളിലെയും ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ തീരുമാന ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏഷ്യന്‍ ഗെയിംസ് 2026ല്‍ ഇന്ത്യയെ സ്വര്‍ണ മെഡലിലേക്ക് നയിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നിര്‍ണായക പ്രഖ്യാപനം. ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നുണ്ടെങ്കിലും താരം ടീമില്‍ തുടര്‍ന്നും കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.വര്‍ഷങ്ങളുടെ ഓര്‍മകളും വികാരങ്ങളും നിറഞ്ഞതാണ് തന്റെ ക്യാപ്റ്റന്‍സി കാലയളവെന്ന് ഹര്‍മന്‍പ്രീത് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ''ടീമിനും ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനും വേണ്ടി ഞാന്‍ എന്റെ സര്‍വവും നല്‍കിയിട്ടുണ്ട്. എന്റെ വിയര്‍പ്പും സമയവും, പലപ്പോഴും എന്റെ വ്യക്തിപരമായ നേട്ടങ്ങളും. ടീമിനെ മുന്നില്‍ നിര്‍ത്താന്‍ വേണ്ടി പലപ്പോഴും എന്റെ സ്വന്തം ആഗ്രഹങ്ങളും ഞാന്‍ മാറ്റിവെച്ചിട്ടുണ്ട്.'' അവര്‍ കുറിച്ചു. പ്രതിസന്ധി ഘട്ടങ്ങളെയും വിമര്‍ശനങ്ങളെയും നേരിട്ടതിനൊപ്പം രാജ്യത്തെ വിജയത്തിലേക്ക് നയിക്കാനായതിന്റെ അഭിമാനവും അവര്‍ പങ്കുവെച്ചു. ടീം നിലവില്‍ ശക്തമായ ഒരു അവസ്ഥയിലാണെന്നും, യുവതാരങ്ങള്‍ക്ക് വളരാന്‍ അനുയോജ്യമായ സമയമാണിതെന്നും വ്യക്തമാക്കിയ ഹര്‍മന്‍പ്രീത്, സമാധാനത്തോടെയാണ് താന്‍ ക്യാപ്റ്റന്‍സി പദവി ഒഴിയുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ബിസിസിഐയ്ക്കും, സഹതാരങ്ങള്‍ക്കും, പരിശീലകര്‍ക്കും, ഒപ്പം തനിക്ക് പിന്തുണ നല്‍കിയ എല്ലാ ആരാധകര്‍ക്കും അവര്‍ നന്ദി അറിയിച്ചു.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Sports

ബന്ധപ്പെട്ട വാർത്തകൾ

48 days ago

ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ദിനേശ് ചണ്ഡിമാല്‍ ആശുപത്രിയില്‍, ഗാലെ ടെസ്റ്റില്‍ നിന്ന് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് ശ്രീലങ്ക

52 days ago

ജയ്സ്വാള്‍ മടങ്ങി, ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം; രാഹുല്‍-ദേവ്ദത്ത് സഖ്യം ക്രീസില്‍

53 days ago

പൊരുതിയത് സ്റ്റീവ് സ്മിത്ത് മാത്രം, ബംഗ്ലാദേശിനെതിരെ നാണംകെട്ട് ഓസ്‌ട്രേലിയ, ആദ്യ ടെസ്റ്റില്‍ 198ന് പുറത്ത്

55 days ago

സഫ്രോണ്‍ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ് &ലൈബ്രറി കൊളവയലിന്റെ ഭാഗമായി ഫുട്ബോള്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചു

56 days ago

മെസിയേയും അര്‍ജന്റീന ടീമിനേയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം; കായികവകുപ്പ് അന്വേഷണറിപ്പോര്‍ട്ട് കൈമാറി