City Channel

06 OCT 2026

TUESDAY

Sports

പൊരുതിയത് സ്റ്റീവ് സ്മിത്ത് മാത്രം, ബംഗ്ലാദേശിനെതിരെ നാണംകെട്ട് ഓസ്‌ട്രേലിയ, ആദ്യ ടെസ്റ്റില്‍ 198ന് പുറത്ത്

CITY DESK - ANANYA | 54 days ago | 5 min read

 പൊരുതിയത് സ്റ്റീവ് സ്മിത്ത് മാത്രം, ബംഗ്ലാദേശിനെതിരെ നാണംകെട്ട് ഓസ്‌ട്രേലിയ, ആദ്യ ടെസ്റ്റില്‍ 198ന് പുറത്ത്

ഡാര്‍വിന്‍: ഓസ്‌ട്രേലിയന്‍ മണ്ണിലേക്ക് 23 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ബംഗ്ലാദേശ് ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ ആതിഥേയരെ എറിഞ്ഞിട്ട് ഞെട്ടിച്ചു. ഡാര്‍വിനില്‍ നടക്കുന്ന ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയെ ബംഗ്ലാദേശ് പേസര്‍മാര്‍198 റണ്‍സിന് പുറത്താക്കിയാണ് ഞെട്ടിച്ചത്. 71 റണ്‍സെടുത്ത മുന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.മറുപടി ബാറ്റിംഗ് തുടങ്ങിയ ബംഗ്ലാദേശ് ആദ്യ ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന ശക്തമായ നിലയിലാണ്. 35 റണ്‍സോടെ മൊനിമുള്‍ ഹഖും 32 റണ്‍സോടെ തന്‍സിദ് ഹസന്‍ തമീമും ക്രീസില്‍. 20 റണ്‍സെടുത്ത ഷദ്മാന്‍ ഇസ്ലാം ആണ് പുറത്തായത്. 9 വിക്കറ്റ് ശേഷിക്കെ ഓസീസ് സ്‌കോറിനൊപ്പമെത്താന്‍ ബംഗ്ലാദേശിന് 102 റണ്‍സ് കൂടി മതി.55 റണ്‍സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ വലങ്കയ്യന്‍ പേസര്‍ ഹസന്‍ മഹ്മൂദിന്റെ കരിയറിലെ മികച്ച പ്രകടനമാണ് ഓസീസിന്റെ നട്ടെല്ലൊടിച്ചത്. ടെസ്റ്റ് ഇന്നിംഗ്‌സില്‍ ഒരു ബംഗ്ലാദേശ് പേസറുടെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനമാണിത്. ഹസന്‍ മഹ്മൂദിന് പുറമെ ടസ്‌കിന്‍ അഹമ്മദും ഇബാദത്ത് ഹുസൈനും മികച്ച പിന്തുണ നല്‍കി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയെ വെറും 53 ഓവറിലാണ് ബംഗ്ലാദേശ് എറിഞ്ഞൊതുക്കിയത്. ഓപ്പണമാരായ ട്രാവിസ് ഹെഡും(22), ജാക് വെതാറള്‍ഡും(23) ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 45 റണ്‍സെടുത്ത് ഭേദപ്പെട്ട തുടക്കം നല്‍കിയശേഷമാണ് ഓസീസ് തകര്‍ന്നടിഞ്ഞത്.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
Sports

ബന്ധപ്പെട്ട വാർത്തകൾ

4 hours ago

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ഹര്‍മന്‍പ്രീത് കൗര്‍

49 days ago

ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ദിനേശ് ചണ്ഡിമാല്‍ ആശുപത്രിയില്‍, ഗാലെ ടെസ്റ്റില്‍ നിന്ന് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് ശ്രീലങ്ക

52 days ago

ജയ്സ്വാള്‍ മടങ്ങി, ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം; രാഹുല്‍-ദേവ്ദത്ത് സഖ്യം ക്രീസില്‍

55 days ago

സഫ്രോണ്‍ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ് &ലൈബ്രറി കൊളവയലിന്റെ ഭാഗമായി ഫുട്ബോള്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചു

56 days ago

മെസിയേയും അര്‍ജന്റീന ടീമിനേയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം; കായികവകുപ്പ് അന്വേഷണറിപ്പോര്‍ട്ട് കൈമാറി