City Channel

06 OCT 2026

TUESDAY

Kerala

സുരേഷ് ബാബുവിനെതിരായ പരാതിയെന്ത്? പ്രതികരിക്കാതെ പിണറായി, പാര്‍ട്ടി കോടതിയല്ലെന്ന് ശൈലജ, അറിയില്ലെന്ന് ഐസക്ക്, കഥകള്‍ മെനയരുതെന്ന് ഇപി

CITY NEWS DESK | 3 hours ago | 5 min read

 സുരേഷ് ബാബുവിനെതിരായ പരാതിയെന്ത്? പ്രതികരിക്കാതെ പിണറായി, പാര്‍ട്ടി കോടതിയല്ലെന്ന് ശൈലജ, അറിയില്ലെന്ന് ഐസക്ക്, കഥകള്‍ മെനയരുതെന്ന് ഇപി

കോഴിക്കോട്: സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് മാറ്റിയ സംഭവത്തില്‍ ലൈംഗിക പരാതിയുണ്ടോ എന്ന ചോദ്യത്തോട് കാര്യമായി പ്രതികരിക്കാതെ നേതാക്കള്‍. കോഴിക്കോടും പത്തനംതിട്ടയിലും ഇടുക്കിയിലും സി പി എം വിശാല ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാനെത്തിയ നേതാക്കളെല്ലാം, വനിതാ പ്രവര്‍ത്തകയുടെ പരാതിയുണ്ടോ എന്ന കാര്യം വ്യക്തമാക്കിയില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ തയാറായില്ല. അതേസമയം മുതിര്‍ന്ന നേതാക്കളായ കെ കെ ശൈലജ, ഇ പി ജയരാജന്‍, എം വി ജയരാജന്‍, വി എന്‍ വാസവന്‍, തോമസ് ഐസക് എന്നിവരും വിഷയത്തില്‍ കൃത്യമായ മറുപടി നല്‍കിയില്ല. പാലക്കാട് എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും പത്തനംതിട്ടയിലാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നുമാണ് കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് പ്രതികരിച്ചത്. പാലക്കാട് വിഷയത്തില്‍ ശക്തമായ ന്യായീകരണമാണ് ഇ പി ജയരാജന്‍ നടത്തിയത്. പാലക്കാട് സംഘടനാപരമായ നടപടിയാണ് എടുത്തതെന്നും കാര്യങ്ങള്‍ യഥാസമയം വിശദീകരിച്ചിട്ടും മാധ്യമങ്ങള്‍ ഇല്ലാത്ത കഥകള്‍ മെനയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സംഭവത്തെ സി പി എമ്മിനെ ആക്രമിക്കാനുള്ള അവസരമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും ഇ പി അഭിപ്രായപ്പെട്ടു.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ