ആമകളുടെ പുറത്തുകയറി വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു; രണ്ട് വിദേശികള്‍ക്ക് ഒമാനില്‍ തടവുശിക്ഷയും പിഴയും
CITY NEWS DESK -VIDHULA | 11 hours ago | 5 min read

ഒമാനിലെ പ്രശസ്തമായ റാസ് അല്‍ ഹദ്ദ് വന്യജീവി സങ്കേതത്തില്‍ മുട്ടയിടാനെത്തിയ ആമകളെ ഉപദ്രവിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് വിദേശികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു. വാദിം, ഒലേന എന്നീ രണ്ട് വിദേശപൗരന്മാര്‍ക്കാണ് സൂറിലെ പ്രാഥമിക കോടതി തടവുശിക്ഷയും പിഴയും ചുമത്തിയത്. കടല്‍ത്തീരത്തിലൂടെ നീങ്ങുകയായിരുന്ന വലിയ ആമകളുടെ പുറത്തുകയറുകയും ചെറിയ ആമകളെ കൈയിലെടുത്ത് ശല്യപ്പെടുത്തുകയും ചെയ്തതായി പ്രോസിക്യൂഷന്‍ കണ്ടെത്തി. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ പകര്‍ത്തി ഒന്നാം പ്രതിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി പ്രചരിപ്പിക്കുകയായിരുന്നു
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
