City Channel

03 OCT 2026

SATURDAY

Kerala

കേരളത്തിന് വേണം ഹെല്‍ത്ത് ഡാറ്റ; കൊവിഡിന് ശേഷം പല അസുഖങ്ങളും കൂടിയെന്ന് മുഖ്യമന്ത്രി

CITY NEWS DESK-ANANYA | 5 hours ago | 5 min read

 കേരളത്തിന് വേണം ഹെല്‍ത്ത് ഡാറ്റ; കൊവിഡിന് ശേഷം പല അസുഖങ്ങളും കൂടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഹെല്‍ത്ത് ഡാറ്റ വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കൊവിഡിന് ശേഷം പല അസുഖങ്ങളും കൂടി. ജീവിത ശൈലീരോഗങ്ങള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. പ്രതിരോധവും രോഗം നേരത്തെ കണ്ടെത്തുന്നതും വളരെ പ്രധാനമാണ്. ജീവിത രീതിയില്‍ മാറ്റം വരുത്താന്‍ കൃത്യമായ മാര്‍ഗം കണ്ടെത്തണം. രോഗം നേരത്തെ കണ്ടെത്തുന്നതും പ്രതിരോധിക്കുന്നതും ഉള്‍പ്പെടുത്തി വലിയൊരു ക്യാംപെയിന്‍ കേരളത്തില്‍ ഉണ്ടാകും. കേരളത്തെ വലിയൊരു ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കണം. പുറത്തു നിന്നുള്ള രോഗികളും ഇവിടെ എത്തണം. കോഴിക്കോട് ഏറ്റവും വലിയ ഓര്‍ഗണ്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സെന്റര്‍ വരാന്‍ പോവുകയാണ്. രണ്ട് വര്‍ഷത്തിനകം സെന്റര്‍ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എഴുതിയത്
CITY NEWS DESK-ANANYA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ