അടോട്ട് കഴകം പുതിയപുര തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട്...നവമാധ്യമങ്ങളുടെ ലോഞ്ചിങ്ങും ലോഗോ പ്രകാശനവും നടന്നു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.വി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
CITY NEWS DESK | 12 hours ago | 5 min read

വള്ളിക്കോത്ത്: നൂറ്റാണ്ടുകള്‍ക്ക് ശേഷം 2027 ഏപ്രില്‍ 5,6,7,8 തീയതികളിലായി അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍കുളങ്ങര ഭഗവതി ദേവസ്ഥാനം പുതിയപുര തറവാട് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് ആദ്യമായി നടക്കുന്ന മഹോത്സവത്തിന്റെ പ്രചരണാര്‍ത്ഥമുള്ള നവമാധ്യമങ്ങളുടെ ലോഞ്ചിങ്ങും ലോഗോ പ്രകാശനവും ദേവസ്ഥാനത്ത് വച്ച് നടന്നു. ദേവസ്ഥാന സ്ഥാനികരുടെ മഹനീയ സാന്നിധ്യത്തില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിഎം. വി. അനില്‍കുമാര്‍ മഹോത്സവം വിളംബരം ചെയ്യുന്ന ലോഗോയുടെ പ്രകാശനം നിര്‍വഹിച്ചു. പ്രശസ്ത ചരിത്രകാരന്‍ ഡോക്ടര്‍ സി. ബാലന്‍ ലോഗോ ഏറ്റുവാങ്ങി. ശാസ്ത്ര സാങ്കേതിക വിദ്യ പുരോഗമിച്ച് ലോകം തന്നെ ഒരു വിരല്‍ത്തുമ്പിലായി നില്‍ക്കുന്ന ഈ കാലത്ത് കാലത്ത് നവമാധ്യമങ്ങളിലൂടെയുള്ള പ്രചരണം എക്കാലത്തും ഓര്‍മിക്ക തക്കതാണെന്നും ലോകമുള്ള കാലത്തോളം അത് നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ ഇത്തരം തെയ്യംകെട്ട് ഉത്സവങ്ങള്‍ ജാതി,മത, രാഷ്ട്രീയ സങ്കുചിത താല്‍പര്യങ്ങളെ അകറ്റി മനുഷ്യന്‍ ഒന്നാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നതിന് സഹായകമാണെന്നും അദ്ദേഹം പറഞ്ഞു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ മട ത്തിനാട്ട് രാജന്‍ അധ്യക്ഷത വഹിച്ചു. ആശു കാഞ്ഞങ്ങാടാണ് മഹോത്സവത്തിനായുള്ള ലോഗോയുടെ രൂപകല്പന ചെയ്തത്. തെയ്യംകെട്ട് മഹോത്സവ കമ്മിറ്റി കോഡിനേറ്റര്‍ എം. വി നാരായണന്‍പുല്ലൂര്‍ , പി. രാഘവന്‍ പള്ളത്തിങ്കാല്‍, അജാനൂര്‍ പഞ്ചായത്ത് മെമ്പര്‍ ശ്രീവിദ്യ, എം.വി. നാരായണന്‍ കൊളവയല്‍, അടോട്ട് മൂത്തേടത്ത് കുതിര് പഴയദേവസ്ഥാനം പ്രസിഡണ്ട് ടി. ഹരിഹരന്‍, എം. പൊക്‌ളന്‍, എ.വി. സഞ്ജയന്‍ എന്നിവര്‍ സംസാരിച്ചു. നവമാധ്യമ കമ്മിറ്റി ചെയര്‍മാന്‍ വി. പി.മനോജ് സ്വാഗതവും കണ്‍വീനര്‍ എം. വി.അനൂപ് നന്ദിയും പറഞ്ഞു.ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ മട ത്തിനാട്ട് രാജന്‍ അധ്യക്ഷത വഹിച്ചു. ആശു കാഞ്ഞങ്ങാടാണ് മഹോത്സവത്തിനായുള്ള ലോഗോയുടെ രൂപകല്പന ചെയ്തത്. തെയ്യംകെട്ട് മഹോത്സവ കമ്മിറ്റി കോഡിനേറ്റര്‍ എം. വി നാരായണന്‍പുല്ലൂര്‍ , പി. രാഘവന്‍ പള്ളത്തിങ്കാല്‍, അജാനൂര്‍ പഞ്ചായത്ത് മെമ്പര്‍ ശ്രീവിദ്യ, എം.വി. നാരായണന്‍ കൊളവയല്‍, അടോട്ട് മൂത്തേടത്ത് കുതിര് പഴയദേവസ്ഥാനം പ്രസിഡണ്ട് ടി. ഹരിഹരന്‍, എം. പൊക്‌ളന്‍, എ.വി. സഞ്ജയന്‍ എന്നിവര്‍ സംസാരിച്ചു. നവമാധ്യമ കമ്മിറ്റി ചെയര്‍മാന്‍ വി. പി.മനോജ് സ്വാഗതവും കണ്‍വീനര്‍ എം. വി.അനൂപ് നന്ദിയും പറഞ്ഞു.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
