യുപിഐ ഇടപാടിന് ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള നീക്കം: ഒക്ടോബര്‍ 15 ന് പകരം ജനുവരി മുതല്‍ നടപ്പാക്കാന്‍ ആലോചന
CITY NEWS DESK | 13 hours ago | 5 min read

ദില്ലി: യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം നീട്ടി വെക്കാന്‍ സാധ്യത. ഒക്ടോബര്‍ 15 ന് പകരം ജനുവരി ഒന്നിലേക്ക് ഇത് നീട്ടാനാണ് ആലോചന നടക്കുന്നത്. ഉത്സവസമയത്ത് യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് വാണിജ്യ സംഘടനകള്‍ ധനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ദസറ, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങള്‍ വരെ ഇത് ഒഴിവാക്കുന്ന കാര്യമാണ് പേയ്മെന്റ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ആലോചിക്കുന്നത്. ഇപ്പോള്‍ യുപിഐ ചാര്‍ജ് ഏര്‍പ്പെടുത്തുന്നതിനോട് ബിജെപിക്കുള്ളിലും അതൃപ്തി ഉണ്ടെന്നാണ് സൂചന.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
