City Channel

27 NOV 2026

FRIDAY

National

നിലക്കടല കഴിച്ചതിന് ശേഷം ഉടനെ വെള്ളം കുടിക്കാറുണ്ടോ?

CITY DESK - ANANYA | 49 days ago | 5 min read

നിലക്കടല കഴിച്ചതിന് ശേഷം ഉടനെ വെള്ളം കുടിക്കാറുണ്ടോ?

നിലക്കടല കൊറിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പലരും. നിലക്കടല തിന്നാലുടന്‍ വെള്ളം കുടിക്കരുത് എന്നാണ് പറയാറ്. നിലക്കടല പൊതുവെ ഡ്രൈ ആയതിനാല്‍ ദാഹം കൂടും എന്നതാണ് ഒരു കാരണം. നിലക്കടല ശരീരത്തില്‍ ചൂടുണ്ടാക്കുമെന്നും കഴിച്ചയുടന്‍ തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടവേദന, വിട്ടുമാറാത്ത ചുമ, അല്ലെങ്കില്‍ ജലദോഷം എന്നിവയ്ക്ക് കാരണമായേക്കാമെന്ന് പഠനങ്ങള്‍ പറയുന്നു. നിലക്കടലയില്‍ പ്രകൃതിദത്തമായ എണ്ണകളും നേര്‍ത്ത പൊടിപടലങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് തൊണ്ടയില്‍ നേരിയ അസ്വസ്ഥതയോ ചൊറിച്ചിലോ പെട്ടെന്നുള്ള ചുമയോ ഉണ്ടാക്കിയേക്കാം. മറ്റൊന്ന് നിലക്കടല ശരീരത്തിന് ചൂടാണ് എന്നതാണ്. വെള്ളം കുടിക്കുമ്പോള്‍ അത് ശരീരത്തിന്റെ താപനിലയുടെ ബാലന്‍സ് ഇല്ലാതാക്കും ഇത് ചൂടിനെ കെടുത്തും. പെട്ടെന്നുള്ള ഈ ചൂടും തണുപ്പും ചുമയ്ക്കും ജലദോഷത്തിനും ശ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. പെട്ടെന്നുള്ള ചൂടും തണുപ്പും ചുമയ്ക്കും കാരണമാകും. എന്ന് മാത്രമല്ല ജലദോഷവും ശ്വാസ സംബന്ധിയായ പ്രശ്‌നങ്ങള്‍ക്കും ഇത്തരത്തില്‍ നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് കാരണമാകാറുണ്ട്.കുട്ടികള്‍ നിലക്കടല കഴിച്ച ശേഷം ഇത്തരത്തില്‍ വെള്ളം കുടിക്കുന്നത് അത്ര നല്ലതല്ല. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ പല കുട്ടികളിലും അലര്‍ജ്ജി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്ന് മാത്രമല്ല. ചില കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നിലക്കടല അലര്‍ജ്ജി ഉണ്ടാക്കാറുണ്ട്. ഇത്തരത്തില്‍ നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നവരില്‍ തൊണ്ടയില്‍ കരകരപ്പും അസ്വസ്ഥതയും ഉണ്ടാക്കും. അത് കൊണ്ട് തന്നെ നലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്.നിലക്കടല കഴിച്ചതിന് ശേഷം തൊണ്ടയ്ക്ക് അസ്വസ്ഥതയുണ്ടാകാന്‍ സാധ്യതയുള്ളവര്‍ക്ക് 10 മുതല്‍ 15 മിനിറ്റ് വരെ കാത്തിരിക്കുന്നത് ഗുണകരമായിരിക്കും. തണുത്ത വെള്ളത്തിന് പകരം സാധാരണ താപനിലയിലുള്ള വെള്ളം തിരഞ്ഞെടുക്കുക.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
National

ബന്ധപ്പെട്ട വാർത്തകൾ

44 days ago

മാസപ്പടി ഹവാല ഇടപാട് കേസ്; സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്റ്റേ ഇല്ല

47 days ago

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2026: ഐഫോണ്‍ 16, ഐഫോണ്‍ 17ഇ മോഡലുകള്‍ക്ക് വന്‍ വിലക്കുറവ്; ഓഫറുകള്‍ അറിയാം

54 days ago

കര്‍ണാടകത്തിലെ വരള്‍ച്ച: പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ; അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യം

54 days ago

കേരളത്തിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍; 5 നഗരങ്ങളില്‍ കേരള ഡെസ്‌കുകള്‍ ആരംഭിക്കും

57 days ago

എടിഎം നിയമങ്ങള്‍ മുതല്‍ എല്‍പിജി സബ്സിഡി വരെ: ഒക്ടോബര്‍ 1 മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരുന്ന 5 പ്രധാന സാമ്പത്തിക മാറ്റങ്ങള്‍