City Channel

09 OCT 2026

FRIDAY

Entertainment

രജനികാന്ത് ചിത്രം 'ജയിലര്‍ 2' റിലീസിന് ഇനി വെറും 6 ദിവസം മാത്രം

CITY DESK - ANANYA | 11 hours ago | 5 min read

രജനികാന്ത് ചിത്രം 'ജയിലര്‍ 2' റിലീസിന് ഇനി വെറും 6 ദിവസം മാത്രം

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍ 2' റിലീസിന് ഇനി വെറും ആറ് ദിവസം മാത്രം. ഇതോട് അനുന്ധിച്ചുള്ള കൗണ്ട്ഡൗണ്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒക്ടോബര്‍ 15ന് ആണ് സിനിമയുടെ റിലീസ്. ജയിലര്‍ 2 കേരളത്തില്‍ പുലര്‍ച്ചെ 6 മണിക്ക് ആദ്യ പ്രദര്‍ശനം ആരംഭിക്കും. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് റെക്കോര്‍ഡ് തുകയ്ക്ക് വിതരണാവകാശം സ്വന്തമാക്കിയ ചിത്രത്തിന് കേരളത്തില്‍ ഓള്‍ ടൈം റെക്കോര്‍ഡ് റിലീസാണ് ഒരുക്കുന്നത്.സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം കര്‍ണാടകയില്‍ വിതരണം ചെയ്യുന്നതും ശ്രീ ഗോകുലം മൂവീസ് ആണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍. ബ്ലോക്ക്ബസ്റ്റര്‍ വിജയമായ 'ജയിലര്‍'ക്ക് ശേഷം മുത്തുവേല്‍ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് 'ജയിലര്‍ 2' പ്രേക്ഷകരില്‍ ഉണ്ടാക്കിയിരിക്കുന്നത്.ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങള്‍ക്കൊപ്പം പുതിയ താരങ്ങളെയും അണിനിരത്തിയാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ അതിഥി വേഷത്തിലെത്തിയ മോഹന്‍ലാലും ശിവ രാജ്കുമാറും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. ട്രെയ്ലറില്‍ മോഹന്‍ലാലിനെ മാസ് ലുക്കില്‍ അവതരിപ്പിച്ചതും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ചിത്രത്തിന്റെ ആവേശം വര്‍ധിപ്പിച്ചിട്ടുണ്ട്. പുലര്‍ച്ചെ 6 മണിക്ക് ആരംഭിക്കുന്ന ആദ്യ പ്രദര്‍ശനം ഉള്‍പ്പെടെ കേരളത്തിലെ വമ്പന്‍ റിലീസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. അഡ്വാന്‍സ് ബുക്കിംഗ് ആരംഭിക്കുന്നതോടെ ചിത്രത്തിന്റെ ആദ്യ ദിന ബുക്കിംഗിലും വലിയ പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
Entertainment

ബന്ധപ്പെട്ട വാർത്തകൾ