കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'ഡൊറോത്തി' ഒടിടി സ്ട്രീമിങ്ങിനൊരുങ്ങുന്നു' ഒക്ടോബര്‍ 23 മുതല്‍ കാണാം
CITY NEWS DESK | 14 hours ago | 5 min read

കീര്‍ത്തി സുരേഷ്, സനന്ത്, റിഷികാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന 'ഡൊറോത്തി' തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. സെപ്റ്റംബര്‍ 25 നാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജിന്റെ കരിയര്‍ ബെസ്റ്റ് ചിത്രമെന്ന വിശേഷണമാണ് ചിത്രത്തിന് സമൂഹമാധ്യമങ്ങളിലടക്കം ലഭിക്കുന്നത്. തിയേറ്ററിലെ മികച്ച പ്രതികരണങ്ങള്‍ക്ക് ശേഷം ഡൊറോത്തി ഒടിടി സ്ട്രീമിംഗ് ആരംഭിക്കുകയാണ്. ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്‌ലിക്‌സ് ആണ്. ഒക്ടോബര്‍ 23 മുതല്‍ ചിത്രം ഒടിടി സ്ട്രീമിംഗ് ആരംഭിക്കും.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
