41 പന്തില്‍ 91! പൊട്ടിക്കരഞ്ഞ് ഹര്‍മന്‍, സമ്മര്‍ദങ്ങളെ മറികടന്ന ഇന്നിങ്‌സ്
CITY NEWS DESK | 13 hours ago | 5 min read

എനിക്ക് ഹിമാന്‍ഷു ഭയ്യയോടാണ് നന്ദി പറയാനുള്ളത്, എന്റെ ബാറ്റിങ് മെച്ചപ്പെടാന്‍ അദ്ദേഹം ഒരുപാട് കഠിനാധ്വാനം ചെയ്യുന്നുണ്ട്, ഇന്നത്തെ പ്രകടനം പൂര്‍ണമായും അദ്ദേഹത്തിനുള്ളതാണ്, എനിക്ക് കൂടുതല്‍ സ്വതന്ത്ര്യത്തോടെ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞു..പ്രതികരണം മുഴുവനാക്കാതെ മൈക്ക് ഒഴിവാക്കി വിതുമ്പിക്കൊണ്ട് ഹര്‍മന്‍പ്രീത് കൗര്‍ ക്യാമറ ഫ്രെയിമിന് പുറത്തേക്ക് മാറി. ഇന്ത്യയുടെ വനിത ക്രിക്കറ്റ് ചരിത്രമെടുത്താല്‍ ഹര്‍മനോളം മെന്റലി ടഫായൊരു താരത്തെ കണ്ടെത്തുക പ്രയാസമാണ്. ഒരുപക്ഷേ, ഇന്ത്യ ലോകകപ്പ് നേടിയ രാത്രിയിലായിരിക്കാം ഹര്‍മനെ ഇത്രയധികം ഇമോഷണലായി ലോകം കണ്ടിട്ടുണ്ടാകുക. റായ്പൂരിലെ ഇന്നലത്തെ രാത്രി അവര്‍ക്ക് അത്രയധികം പ്രധാനപ്പെട്ടതായിരുന്നു...വൈകാരികമായിരുന്നു... വനിത ഏഷ്യ കപ്പില്‍ ആകെ നേടിയത് 71 റണ്‍സ്, അതും 91 സ്‌ട്രൈക്ക് റേറ്റില്‍. ഷെഫാലി വര്‍മയും സ്മൃതി മന്ദാനയും 200 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തപ്പോഴാണ് ഹര്‍മന്റെ പരാജയം. ഏഷ്യന്‍ ഗെയിംസില്‍ ഒര്‍ത്തുവെക്കാന്‍ ബംഗ്ലാദേശിനെതിരായ ഇന്നിങ്‌സ് മാത്രമാണുണ്ടായത്. അവസാന പത്ത് മത്സരങ്ങളില്‍ ഒരു അര്‍ദ്ധ സെഞ്ചുറി പോലും ആ ബാറ്റിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. എല്ലാത്തിനും ഉപരി ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം സ്മൃതിക്ക് കൈമാറേണ്ടതായും വന്നു...
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
