City Channel

13 OCT 2026

TUESDAY

Kasaragod

സി.പി.ഐ.എം പെരിയ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലാരം പതിയില്‍ അനുസ്മരണ പൊതുയോഗവും ബഹുജന സംഗമവും സംഘടിപ്പിച്ചു

CITY NEWS DESK-ANANYA | 13 hours ago | 5 min read

സി.പി.ഐ.എം  പെരിയ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലാരം പതിയില്‍ അനുസ്മരണ പൊതുയോഗവും ബഹുജന സംഗമവും സംഘടിപ്പിച്ചു

സി.പി.ഐ.എം പെരിയ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലാരം പതിയില്‍ അനുസ്മരണ പൊതുയോഗവും ബഹുജന സംഗമവും സംഘടിപ്പിച്ചു. ഒക്ടോബര്‍ 15, 16 തീയതികളില്‍ കാസര്‍ഗോഡ് നടക്കുന്ന സി.പി.ഐ.എം കാസര്‍ഗോഡ് വിപുലീകൃത കമ്മിറ്റിയുടെ ഭാഗമായാണ് ബഹുജന സംഗമം സംഘടിപ്പിച്ചത്. കൂടാതെ പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനം പടുത്തുയര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച നേതാക്കളായ എ. ശേഖരന്‍ നായര്‍, കെ.കുഞ്ഞിക്കണ്ണന്‍ എന്നിവരുടെ അനുസ്മരണ പൊതുയോഗവും ഇതോടൊപ്പം നടന്നു. ചെക്കി പള്ളത്തു നിന്നും ബാന്‍ഡ് മേളത്തിന്റെയും കേരളീയ വേഷമണിഞ്ഞു ചെങ്കൊടിയേന്തിയ 100 വനിതകളുടെയും മറ്റ് നിരവധിപാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രകടനത്തോടുകൂടിയാണ് പരിപാടി ആരംഭിച്ചത്. വില്ലാരം പതിയില്‍ സമാപിച്ച പ്രകടന അനന്തരം ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എം.ഷാജിര്‍ ബഹുജന സംഗമവും അനുസ്മരണ പൊതുയോഗവും ഉദ്ഘാടനം ചെയ്തു.കേരളത്തിന്റെ ജാതകമെഴുതിയ പാര്‍ട്ടിയാണ് സി.പി.ഐ.എം എന്നും കേരളം ഭരിച്ചപ്പോള്‍ സി.പി.എം നേതൃത്വം നല്‍കിയ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളാണ് കേരളത്തിലെ ജനങ്ങള്‍ക്ക് ഇവിടെ ഇന്നത്തെ പോലെ ജീവിക്കുന്നതിന് വഴിയൊരുക്കിയത് എന്നും അദ്ദേഹം പറഞ്ഞു. ഏരിയ കമ്മിറ്റി മെമ്പര്‍ എന്‍. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ് മോഹനന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ എ .ഷാജി,എസ് ശബരിനാഥന്‍, പി ജ്യോതി ബസു, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഡോക്ടര്‍ സി. കെ. സബിത,പുല്ലൂര്‍ ലോക്കല്‍ സെക്രട്ടറി ടി. ബിന്ദു, എം. മോഹനന്‍, ശാരദ എസ്. നായര്‍, പി. കൃഷ്ണന്‍, കെ. ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. പെരിയ ലോക്കല്‍ സെക്രട്ടറി ടി.ഷാജീവന്‍ സ്വാഗതം പറഞ്ഞു.തുടര്‍ന്ന് പാര്‍ട്ടിയെ കെട്ടിപ്പടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച 70 വയസ്സിന് മുകളിലുള്ള പാര്‍ട്ടി അംഗങ്ങളെ ആദരിക്കുകയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ അനുമോദിക്കുകയും ചെയ്തു.

എഴുതിയത്
CITY NEWS DESK-ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ

13 hours ago

അജാനൂര്‍ പഞ്ചായത്തില്‍ 2025- 26 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുട്ടക്കോഴി വിതരണം നടന്നു

1 day ago

കാസര്‍ഗോഡ് റവന്യൂ ജില്ല സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വെള്ളിക്കോത്ത് സ്‌കൂളില്‍ നടന്നു.

8 days ago

ചിത്രയ്ക്കും കുട്ടികള്‍ക്കും ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതിയും കരുണ ട്രസ്റ്റും ചേര്‍ന്ന് നല്‍കിയ കട്ടില്‍ കെ നീലകണ്ഠന്‍ എം എല്‍ എ കൈമാറുന്നു

10 days ago

അഡ്വക്കേറ്റ് കെ പുരുഷോത്തമന്‍ ഫൗണ്ടേഷന്‍ ഓഫീസ് ഉദ്ഘാടനം നടന്നു.

12 days ago

അജാനൂര്‍ പഞ്ചായത്തിലെ ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രം ലാബ് പരിശോധന ഒക്ടോബര്‍ 1 മുതല്‍ രാവിലെ 8:30. ന്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി ഉദ്ഘാടനം നിര്‍വഹിച്ചു.