City Channel

12 OCT 2026

MONDAY

Kerala

ധൈര്യവും ആത്മവിശ്വാസവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലെബ്രറി കൗണ്‍സില്‍മേഖലാ സര്‍ഗോത്സവംനടത്തി

CITY NEWS DESK | 11 hours ago | 5 min read

ധൈര്യവും ആത്മവിശ്വാസവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലെബ്രറി കൗണ്‍സില്‍മേഖലാ സര്‍ഗോത്സവംനടത്തി

തൃക്കരിപ്പൂര്‍:കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്ക് അവശ്യം വേണ്ടുന്ന കലയും സാഹിത്യവും പരിപോഷിപ്പിക്കുക,ജയ പരാജയങ്ങള്‍ക്കപ്പുറം സ്വന്തം കഴിവിനെ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാനുള്ള ധൈര്യവും ആത്മവിശ്വാസവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന സര്‍ഗോത്സവത്തിന്റെ മേഖലാ തല ഉദ്ഘാടനം ഒളവറ ഗ്രന്ഥാലയത്തില്‍(കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ സ്മാരക ഓപ്പണ്‍ ഓഡിറ്റോറിയം)വെച്ച് തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സാജിദ സഫറുള്ള നിര്‍വ്വഹിച്ചു.സംഘാടക സമിതി ചെയര്‍മാന്‍ ടി.വി.വിജയന്‍ അധ്യക്ഷനായി.താലൂക്ക് ജോ.സെക്രട്ടറി പി.വി.ദിനേശന്‍,നേതൃസമിതി കണ്‍വീനര്‍ വി.കെ.രതീശന്‍,ഒളവറ ഗ്രന്ഥാലയം സെക്രട്ടറി സി.ദാമോദരന്‍,പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി.ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും,ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ സംഗീത വിരുന്നും അരങ്ങേറി.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ