കാസര്‍ഗോഡ് റവന്യൂ ജില്ല സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വെള്ളിക്കോത്ത് സ്‌കൂളില്‍ നടന്നു.
CITY NEWS DESK | 13 hours ago | 5 min read

വെള്ളിക്കോത്ത്: ഈ വര്‍ഷത്തെ കാസര്‍ഗോഡ് റവന്യൂ ജില്ല സ്‌കൂള്‍ ഗെയിംസ് ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വെള്ളിക്കോത്ത് മഹാകവി സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടന്നു. ജില്ലാ പഞ്ചായത്ത് മടിക്കൈ ഡിവിഷന്‍ മെമ്പര്‍ കെ. സബീഷ്, മത്സരം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് കെ. വിദ്യാധരന്‍ അധ്യക്ഷത വഹിച്ചു. റവന്യൂ ജില്ലാ സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ കോഡിനേറ്റര്‍ടി. ആര്‍. പ്രീതിമോള്‍,സെക്രട്ടറി കെ. വി.ബിജു, വെള്ളിക്കോത്ത് സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് അമ്പിളി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ വച്ച് 45 മത് ദേശീയ സബ്ജൂനിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ പ്രതിനിധീകരിച്ച് വെങ്കല മെഡല്‍ നേടിയ വെള്ളിക്കോത്ത് മഹാകവി പിസ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ദില്‍ഷയെ അനുമോദിക്കുന്ന ചടങ്ങും നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. സബീഷ് ദില്‍ഷയെ ട്രോഫി നല്‍കി അനുമോദിച്ചു. സ്‌കൂള്‍ കായികാധ്യാപകന്‍ സോജന്‍ ഫിലിപ്പ് സ്വാഗതവും പി.ടി.എ വൈസ് പ്രസിഡണ്ട് കെ.സുജിത്ത് നന്ദിയും പറഞ്ഞു. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മത്സരങ്ങളാണ് വെള്ളിക്കോത്ത് സ്‌കൂളില്‍ നടക്കുന്നത്.വിജയികളാകുന്ന ടീമുകള്‍ സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കും
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kasaragod
