City Channel

16 SEPT 2026

WEDNESDAY

National

യുക്രൈനെ നടുക്കി റഷ്യയുടെ വ്യോമാക്രമണം; 13 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു; പാര്‍പ്പിടങ്ങള്‍ തകര്‍ന്നുവീണു

CITY NEWS DESK - ANANYA | 75 days ago | 5 min read

യുക്രൈനെ നടുക്കി റഷ്യയുടെ വ്യോമാക്രമണം; 13 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു; പാര്‍പ്പിടങ്ങള്‍ തകര്‍ന്നുവീണു

കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ ശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ 13 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. യുക്രൈന്‍ നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ക്കുള്ള കടുത്ത തിരിച്ചടിയാണിതെന്ന് റഷ്യ വ്യക്തമാക്കി. റഷ്യ കീവിനെതിരെ 500 ഓളം ഡ്രോണുകളും ഡസന്‍ കണക്കിന് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇവയില്‍ ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും വെടിവെച്ചിട്ടതായി യുക്രൈന്‍ സൈന്യം അറിയിച്ചു. എന്നാല്‍, ഇവയില്‍ 33 എണ്ണം നഗരത്തില്‍ പതിച്ചു. ആക്രമണത്തില്‍ ഇതുവരെ 13 പേര്‍ കൊല്ലപ്പെട്ടതായും തൊണ്ണൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലെന്‍സ്‌കി അറിയിച്ചു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
National

ബന്ധപ്പെട്ട വാർത്തകൾ