City Channel

16 SEPT 2026

WEDNESDAY

Kasaragod

ജൂലൈ 6 ന് ബസ്സുകള്‍ നിര്‍ത്തിവച്ചുകൊണ്ടുള്ള കലക്ടറേറ്റ് ധര്‍ണ വിജയിപ്പിക്കുക.

CITY NEWS DESK | 75 days ago | 5 min read

ജൂലൈ 6 ന് ബസ്സുകള്‍ നിര്‍ത്തിവച്ചുകൊണ്ടുള്ള കലക്ടറേറ്റ് ധര്‍ണ വിജയിപ്പിക്കുക.

കാഞ്ഞങ്ങാട്:-കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതി മൂലം തകര്‍ന്നടിഞ്ഞ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെയും, സംയുക്ത ട്രേഡ് യൂണിയന്റെയും നേതൃത്വത്തില്‍ 2026ജൂലൈ 6 ന് തിങ്കളാഴ്ച ഒരു ദിവസം സര്‍വീസ് നിര്‍ത്തിവച്ച് 10മണി മുതല്‍ നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കാന്‍ മുഴുവന്‍ ബസ്സ് ഉടമകളും തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് കേരള പ്രൈവറ്റ് ബസ് ഫെഡറേഷന്‍ ഹോസ്ദുര്‍ഗ് താലൂക്ക് ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് പ്രസ്സ് ഫോറം ഹാളില്‍ നടന്ന യോഗം ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ടി.ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് എം.ഹസ്സൈനാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ താലൂക്ക് ഭാരവാഹികളായ പി. വി.പത്മനാഭന്‍, അബ്ദുല്‍ അസീസ്, ടി.പി.കുഞ്ഞി കൃഷ്ണന്‍, രതീഷ് കുമാര്‍, മുന്‍ താലൂക്ക് പ്രസിഡന്റ് സി.രവി എന്നിവര്‍ സംസാരിച്ചു.താലൂക്ക് സെക്രട്ടറി ഏ.വി.പ്രദീപ് കുമാര്‍ സ്വാഗതവും ട്രഷറര്‍ കെ.വി.രവി നന്ദിയും പറഞ്ഞു.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ