തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വൈദ്യുതി തടസ്സം; ശസ്ത്രക്രിയകള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം
CITY NEWS DESK -VIDHULA | 10 hours ago | 5 min read

ഒരു ദിവസം ശരാശരി 24 ശസ്ത്രക്രിയകള്‍ വരെയാണ് ആശുപത്രിയില്‍ നടക്കുക. ഇന്നലെ രാത്രി 10 മുതലാണ് പ്രതിസന്ധിയുണ്ടായത്. തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വൈദ്യുതി തടസ്സം. വൈദ്യുതി മുടങ്ങിയതോടെ നേരത്തെ നിശ്ചയിച്ച ശസ്ത്രക്രിയകള്‍ അടക്കം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കി. അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം നടത്തും. മെഡിക്കല്‍ കോളേജിലേക്ക് വൈദ്യുതി കത്തിക്കുന്ന സബ്‌സ്റ്റേഷനിലെ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുന്നതായി മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. ഒരു ദിവസം ശരാശരി 24 ശസ്ത്രക്രിയകള്‍ വരെയാണ് ആശുപത്രിയില്‍ നടക്കുക. ഇന്നലെ രാത്രി 10 മുതലാണ് പ്രതിസന്ധിയുണ്ടായത്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയാണ് തൃശൂര്‍ മെഡിക്കല്‍ കോളജ്. ഇലക്ടീവ് ശസ്ത്രക്രിയകളാണ് ഒഴിവാക്കിയത്.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
