കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; അതിര്‍ത്തി വഴി കടത്താന്‍ ശ്രമിച്ച 47 കിലോ ക്രിസ്റ്റല്‍ മെത്തും രാസവസ്തുക്കളുമായി ഒരാള്‍ പിടിയില്‍
CITY DESK - ANANYA | 5 hours ago | 5 min read

കുവൈത്ത് സിറ്റി: കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. അബ്ദലി അതിര്‍ത്തി വഴി കടത്താന്‍ ശ്രമിച്ച കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ പിടികൂടി. ഏകദേശം 47 കിലോയോളം ക്രിസ്റ്റല്‍ മെത്തും ഇത് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന 45 ലിറ്റര്‍ രാസവസ്തുവുമാണ് പിടികൂടിയത്. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ഈ നിര്‍ണായക ഓപ്പറേഷന്‍. കബ്ദ് മേഖലയിലെ ഒരു ഫാമില്‍ മയക്കുമരുന്ന് നിര്‍മ്മാണവും കടത്തവും നടത്തിവന്നതുമായി ബന്ധപ്പെട്ട് നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ച്ചയായാണ് ഈ നടപടി. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസുമായി സഹകരിച്ചാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം പ്രതിയെ കുടുക്കിയത്. ഇറാഖില്‍ നിന്ന് അബ്ദലി അതിര്‍ത്തി വഴി കുവൈത്തിലേക്ക് മടങ്ങിയെത്തുന്ന പ്രതിയെക്കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ ആസൂത്രിതമായ നീക്കത്തിലൂടെയാണ് ഇയാള്‍ പിടിയിലായത്. മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായതെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- National
