City Channel

25 SEPT 2026

FRIDAY

National

ഇങ്ങനെ സൂക്ഷിച്ചാല്‍ പനീര്‍ കേടാകില്ല ; ഇതാ മൂന്ന് എളുപ്പവഴികള്‍

CITY DESK - ANANYA | 6 hours ago | 5 min read

ഇങ്ങനെ സൂക്ഷിച്ചാല്‍ പനീര്‍ കേടാകില്ല ; ഇതാ മൂന്ന് എളുപ്പവഴികള്‍

പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ പനീര്‍ പലപ്പോഴും ദൈനംദിന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താറുണ്ട്..പനീര്‍ ഉപയോഗിച്ച് വിഭവങ്ങള്‍ തയ്യാറാക്കുന്നത് എളുപ്പമാണെങ്കിലും അതിന്റെപുതുമയും രുചിയും നിലനിര്‍ത്താന്‍ ശരിയായ രീതിയില്‍ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ശരിയല്ലാത്ത രീതിയില്‍ സൂക്ഷിച്ചാല്‍ പനീര്‍ മഞ്ഞനിറമാകുകയോ പുളിക്കുകയോ ചെയ്‌തേക്കാം. പനീര്‍ വെള്ളത്തില്‍ ഇടുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പനീര്‍ സൂക്ഷിച്ചുവയ്ക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം അത് വെള്ളത്തില്‍ പൂര്‍ണ്ണമായും മുക്കിവയ്ക്കുക എന്നതാണ്. ഒരു പാത്രത്തില്‍ പനീര്‍ കഷ്ണം വച്ച് അതില്‍ വെള്ളം നിറച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. പനീര്‍ രണ്ടോ മൂന്നോ ദിവസം വരെ കേടുകൂടാതെയിരിക്കാന്‍ ദിവസവും വെള്ളം മാറ്റിക്കൊടുക്കണം.നനഞ്ഞ മസ്ലിന്‍ തുണിയില്‍ പനീര്‍ പൊതിഞ്ഞ് വയ്ക്കുക. പനീര്‍ ഉണങ്ങിപ്പോകാതിരിക്കാന്‍, അത് നനഞ്ഞ മസ്ലിന്‍ തുണിയില്‍ പൊതിഞ്ഞ് ഒരു പാത്രത്തില്‍ സൂക്ഷിക്കുക. ഈര്‍പ്പം നിലനിര്‍ത്താനായി ഓരോ 4-5 മണിക്കൂറിലും തുണിയില്‍ അല്പം വെള്ളം തളിച്ചുകൊടുക്കുക. പനീര്‍ കൂടുതല്‍ കാലം സൂക്ഷിക്കുന്നതിനായി പാത്രം ഫ്രിഡ്ജില്‍ വയ്ക്കുക.പനീര്‍ ഉപ്പുവെള്ളത്തില്‍ സൂക്ഷിക്കുന്നത് കേടാകാതിരിക്കാന്‍ സഹായകമാണ്. ഒരു പാത്രത്തിലെ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് അതില്‍ പനീര്‍ കഷ്ണം മുക്കിവയ്ക്കുക. പാത്രം ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും രണ്ടു ദിവസത്തിലൊരിക്കല്‍ വെള്ളം മാറ്റുകയും ചെയ്യുക. ഈ രീതി പനീര്‍ ഒരാഴ്ച വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ സഹായിക്കും.വായു കടക്കാത്ത പാത്രങ്ങളിലാക്കി ഫ്രീസറില്‍ സൂക്ഷിച്ചാല്‍ പനീര്‍ 6 മാസം വരെ കേടുകൂടാതെയിരിക്കും. എന്നിരുന്നാലും, ഈ കാലയളവിനുശേഷം പനീറിന്റെ സ്വാഭാവികമായ ഘടനയില്‍ നേരിയ മാറ്റം വരാന്‍ സാധ്യതയുണ്ട്. മികച്ച ഗുണനിലവാരം ലഭിക്കുന്നതിന്, ഫ്രീസറില്‍ വച്ച് 3 മാസത്തിനുള്ളില്‍ ഇത് ഉപയോഗിക്കുന്നതാണ് ഉചിതം.പാക്കറ്റ് പൊട്ടിക്കാത്ത പനീര്‍ ഉണ്ടെങ്കില്‍ അത് അതേപടി ഫ്രീസറില്‍ സൂക്ഷിക്കുക. വിഭവങ്ങളില്‍ ഉപയോഗിക്കുന്നതിന് മുന്‍പ്, പനീര്‍ കഷ്ണം കുറഞ്ഞ ചൂടുള്ള വെള്ളത്തില്‍ കുറഞ്ഞത് 15 മിനിറ്റെങ്കിലും മുക്കിവയ്ക്കുക. ശേഷം ആവശ്യാനുസരണം കഷ്ണങ്ങളാക്കി ഉപയോഗിക്കാം. ഇങ്ങനെ ചെയ്താല്‍ പനീര്‍ കൂടുതല്‍ കാലം കേടുകൂടാതെ സൂക്ഷിക്കാനും രുചികരമായ പനീര്‍ വിഭവങ്ങള്‍ ആസ്വദിക്കാനും നിങ്ങള്‍ക്ക് സാധിക്കും.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
National

ബന്ധപ്പെട്ട വാർത്തകൾ

5 hours ago

കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; അതിര്‍ത്തി വഴി കടത്താന്‍ ശ്രമിച്ച 47 കിലോ ക്രിസ്റ്റല്‍ മെത്തും രാസവസ്തുക്കളുമായി ഒരാള്‍ പിടിയില്‍

6 hours ago

കനത്ത മഴയ്ക്ക് പിന്നാലെ സിക്കിമില്‍ വന്‍ ഉരുള്‍പൊട്ടല്‍, 30 ഓളം വീടുകള്‍ ഒലിച്ചുപോയി

6 days ago

പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടി; വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന

8 days ago

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത, സംസ്ഥാനത്ത് 20 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

8 days ago

ചര്‍മ്മത്തെ സൂപ്പറാക്കും, ഹൃദയത്തെ സംരക്ഷിക്കും ; പതിവായി ഈ ബെറിപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ